പതിമൂന്ന് വർഷത്തെ പ്രണയം, ഒടുവിൽ കീർത്തി സുരേഷ് വിവാഹിതയാകാൻ പോകുന്ന, പ്രതികരണവുമായി നടി

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമകളിൽ തന്റെ കഴിവ് തെളിയിച്ച് ഇപ്പോൾ ഇതാ ബോളിവുഡിലും തന്റെ അഭിനയത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കീർത്തി സുരേഷ്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ഇപ്പോളും താരത്തിനെ തേടിയെത്താറുണ്ട്. 32ക്കാരിയായ കീർത്തി സുരേഷിന്റെ വിവാഹ കാര്യങ്ങൾ മലയാളികളെക്കാളും തമിഴ്, തെലുങ്ക് പ്രേഷകർ ചർച്ച വിഷയമായി എടുത്തിരിക്കുകയാണ്. തന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് ഗോസിപ്പുകളാണ് സോഷ്യൽ മീഡിയകളിൽ കാണാൻ സാധിക്കുന്നത്.

keerthi suresh

ഇതിൽ വന്ന ഏറ്റവും പുതിയ വാർത്തയായിരുന്നു കീർത്തി സുരേഷ് വിവാഹം ചെയ്യാൻ പോകുന്നു, ഒരു സ്വർണ വ്യാപാരിയുടെ മകനാണ്. പതിമൂന്ന് വർഷത്തെ പ്രണയത്തിനോടുവിലാണ് ഇരുവരും വിവാഹം ചെയ്യാൻ പോകുന്നത് എന്ന വാർത്തയാണ്. നിലവിൽ പ്രെചരിപ്പിക്കുന്ന വാർത്തകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് മറ്റൊരു സത്യം. കീർത്തി സുരേഷും, കുടുബവും ഇതിനെതിരെ പ്രതികരിക്കുന്നത് വെറും ഗോസിപ്പായിട്ടാണ്.

Keerthi suresh

ഇതിനു മുമ്പും ഇത്തരം വാർത്തകൾ പ്രെചരിപ്പിച്ചിരുന്നു. തമിഴ് മ്യൂസിക് ഡയറക്ടർ അനിരുദ്ധായിട്ട് താൻ പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹമുണ്ടാവുമെന്നും തുടങ്ങിയ വാർത്തകൾ ഒരു കാലത്ത് സോഷ്യൽ മീഡിയകളിൽ പ്രെചരിപ്പിച്ചിരുന്നു. എന്നാൽ കീർത്തിയും കുടുബവും ഇത്തരം വാർത്തകൾ തീർത്തും തള്ളി കഴിഞ്ഞിരിക്കുകയാണ്. ബാലതാരമായിട്ടാണ് കീർത്തി സുരേഷ് സിനിമ ലോകത്തേക്ക് കടക്കുന്നത്.

Keerthi family

എന്നാൽ പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി നായിക കഥാപാത്രം കൈകാര്യം ചെയ്യുന്നത്. ആദ്യ സിനിമ പരാജയമാണെങ്കിലും തുടർന്നുള്ള കീർത്തിയുടെ വളർച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. മഹാനടി എന്ന സിനിമയിൽ നായിക കഥാപാത്രം കൈകാര്യം ചെയ്തിരുന്ന താരത്തിനു മികച്ച നായികക്കുള്ള ദേശീയ പുരസ്‌കാരം വരെ നേടിയെടുക്കാൻ സാധിച്ചു.

Scroll to Top