സംവിധായകൻ സാഗർ സംവിധാനം ഏറ്റവും പുതിയ സിനിമയാണ് കനകരാജ്യം എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഇന്ദ്രൻസ്, മുരളി ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ സിനിമ മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് നോക്കി കാണുന്നത്. ഇന്ദ്രൻസിന്റെയും, മുരളി ഗോപിയുടെയും ഹൃദയസ്പർശമായ സംഭാക്ഷണങ്ങളാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. മുരളി ഗോപിയുടെ ഭാര്യയായി നടി ലിയോണ ലിഷോയിയും ടീസറിൽ കാണാൻ സാധിക്കുന്നുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കേരളത്തിലെ ആലപ്പുഴ ജില്ലയിൽ നടന്ന യഥാർത്ഥ രണ്ട് സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരുണ സിനിമയാണ് കനകരാജ്യം. ഒരു കുടുബചിത്രമായിട്ടാണ് കനകരാജ്യം പ്രേഷകരുടെ മുന്നിലെത്താൻ പോകുന്നത്. വീകം, സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളു എന്നീ രണ്ട് സിനിമകൾക്ക് ശേഷം സാഗർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കനകരാജ്യം. സംവിധാനവും തിരക്കഥയും ഒരുക്കുന്നത് സാഗർ തന്നെയാണ്.

അരുൺ മുരളീധരൻ സംഗീതം കൈകാര്യം ചെയ്യുമ്പോൾ അതിമനോഹരമായി ക്യാമറ ചലിപ്പിക്കുന്നത് അഭിലാഷ് ശങ്കറാണ്. അജീഷ് ആനന്ദ് ആണ് സിനിമയുടെ എഡിറ്റിംഗ് മേഖല മനോഹരമായി കൈകാര്യം ചെയ്‌തത്‌. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് സിനിമ നിർമ്മിക്കുന്നത്. ക്‌ളീഷേ സംഭവങ്ങൾ ഒഴിവാക്കി യഥാർത്ഥ പശ്ചാത്തലത്തിലാണ് ചലച്ചിത്രം പൂർണമായി സിനിമ പ്രേമികളുടെ മുന്നിലെത്തുന്നത്.

മുരളി ഗോപിയുടെ ഗംഭീരമായ പ്രകടനം ഈ സിനിമയിൽ കാണാൻ സാധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ല. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് റിലീസ് ചെയ്ത ടീസർ വൈറലായി മാറിയത്. എന്തായാലും ഉടൻ തന്നെ സിനിമയുടെ ട്രൈലെർ സിനിമ അണിയറ പ്രവർത്തകർ റിലീസ് ചെയ്യും.