മമ്മൂട്ടിയുടെയും അഖിൽ അക്കിനെനിയുടെയും തകർപ്പൻ പ്രകടനവുമായി ഏജൻറ് ചിത്രത്തിൻറെ ട്രെയിലർ വീഡിയോ…

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഏജൻറ്. ഇപ്പോഴിതാ പ്രേക്ഷകരുടെ ആവേശം ഉണർത്തിക്കൊണ്ട് ഒരു കിടിലൻ ആക്ഷൻ പാക്കഡ് ട്രെയിലർ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഏജൻറ്. അഖിലിന്റെ മികച്ച ആക്ഷൻ സീക്വൻസുകളും  ഡിനോ മോറിയ , മമ്മൂട്ടി എന്നീ താരങ്ങളുടെ പ്രകടനങ്ങളും ഈ ട്രെയിലർ വീഡിയോയുടെ കാഴ്ചക്കാരെ കൂട്ടിയിരിക്കുകയാണ്. 12 മില്യൺ കാഴ്ചക്കാരെയാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ വീഡിയോ സ്വന്തമാക്കിയത്. കാരണം ചിത്രത്തിലെ ഏറ്റവും മികച്ച സീക്വന്‍സുകൾ തന്നെയാണ് ഈ ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നുള്ളതാണ്. പ്രതീക്ഷകളെ മറികടന്നുള്ള ഒരു വമ്പൻ വിജയം ഈ ചിത്രം തരും എന്ന് സൂചനയാണ് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോക്ക് ലഭിക്കുന്ന സ്വീകരണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. മമ്മൂട്ടിയുടെ സാന്നിധ്യവും കിടിലൻ രംഗങ്ങളും മലയാളി പ്രേക്ഷകരെയും ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ്.

പാൻ ഇന്ത്യൻ ചിത്രമായി പുറത്തിറങ്ങുന്ന ഈ ചിത്രം ബിഗ് ബഡ്ജറ്റിലാണ് അണിയിച്ച് ഒരുക്കിയിട്ടുള്ളത്. ഏജന്റിൽ റോ ചീഫ് കേണൽ മേജർ ദേവൻ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് . സാക്ഷി വൈദ്യയും ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദി ഗോഡ് എന്ന ശ്രദ്ധയെ വേഷത്തിൽ ഡിനോ മോറിയ എത്തുന്നു. കേരളത്തിൽ ഈ ചിത്രത്തിൻറെ വിതരണം ഏറ്റെടുത്തിരിക്കുന്നത് യൂലിയൻ പ്രൊഡക്ഷൻസ് ആണ് . അഖിൽ,ആഷിക് എന്നിവരാണ് യൂലിൻ പ്രൊഡക്ഷൻസിന് നേതൃത്വം നൽകുന്നത്. ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കിയിട്ടുള്ളത് ഹിപ്പ് ഹോപ്പ് തമിഴ ആണ് . റസൂൽ എല്ലൂരാണ് ഛായാഗ്രാഹകൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് നവീൻ നൂലിയാണ്. അഖിൽ അക്കിനേനി ഈ ചിത്രത്തിനായി നടത്തിയിരിക്കുന്നത് വമ്പൻ മേക്കോവറാണ്.

Scroll to Top