വില്ലനായി മയോസിറ്റിസ് രോഗം, തകർന്ന ദാമ്പത്യം.. സിനിമയ്ക്ക് പുറമെ ബിസിനസും.. സാമന്തയുടെ ആസ്തി കോടികൾ..!

ഒരുപാട് പ്രേശ്നങ്ങളിലൂടെ കടന്ന് വന്നു അതിജീവിച്ച നടിയാണ് സമാന്ത റൂത്ത് പ്രഭു. നടിയുടെ മുപ്പത്തിയേഴാം പിറന്നാൾ ദിനമാണ് ഇന്ന്. ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് പാൻ ഇന്ത്യൻ ലെവലിൽ എത്തിക്കാൻ താരത്തിനു ഒരുപാട് നാളത്തെ കഷ്ടപ്പാട് വേണ്ടി വന്നിട്ടുണ്ട്. ഗൗതം മേനോൻ സംവിധാനം ചെയ്ത യെ മായു ചെസാവേയിലൂടെയാണ് തന്റെ അഭിനയ ജീവിതം താരം ആരംഭിക്കുന്നത്. ഗൗതം മേനോന്റെ അടുത്ത പടത്തിൽ നായികയായി അഭിനയിച്ച താരത്തിനു പിന്നീട നായിക വേഷങ്ങൾ മാത്രമായിരുന്നു തേടിയെത്തിരുന്നത്.

samantha

2017ലാണ് നടനായ നാഗാർജുനയെ സമാന്ത വിവാഹം കഴിക്കുന്നത്. എന്നാൽ വെറും നാല്‌ വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇരുവരും വിവാഹ മോചിതരായി. ഏഴ് വർഷത്തോളം പ്രണയിച്ചതിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹ മോചനം ആരാധകർക്ക് വരെ ഞെട്ടൽ ഉണ്ടാക്കി എന്നതാണ് സത്യം. വിവാഹ മോചനത്തിനു ശേഷം ഹിന്ദിയിൽ അഭിനയിക്കുകയും ശേഷം പാൻ ഇന്ത്യൻ സ്റ്റാറായി മാറുകയും ചെയ്തു.

samantha life

ഇന്ന് തെന്നിന്ത്യൻ സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം മേടിക്കുന്ന ഒരു നടിയായി മാറി കഴിഞ്ഞിരിക്കുകയാണ് സമാന്ത. ഇതിന്റെ ഇടയിൽ കുറച്ചു നാൾ മയോസിറ്റിസ് എന്ന രോഗാവസ്ഥയുമായി താരം പൊരുതിയിരുന്നു. എന്നാൽ ആ സമയങ്ങളിലും തന്റെ സിനിമ ജീവിതം നഷ്ടപ്പെടാതെ താരം സൂക്ഷിച്ചിരുന്നു. രോഗാവസ്ഥയിലായിരുന്നപ്പോളും താരം മോഡലിങ്, ബിസിനെസ്സ് എന്നി മേഘലയിൽ അതിസജീവമായിരുന്നു.

samantha family

മുംബൈയിലും, ഹൈദരബാദിലും താരത്തിനു ആഡംബര വീടുകളുണ്ട്. ഇന്ന് സമാന്ത മാത്രം നൂറ് കോടിയിലേറെ ആസ്തിയുണ്ടെന്നതാണ് സത്യം. ഹൈദരാബാദിലെ വീടിനു മാത്രം താരത്തിനു ഏഴ് കോടിയോളം ചിലവാണ് വന്നത്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഖുഷിയിലാണ് താരം ഏറ്റവും അവസാനമായി അഭിനയിച്ചത്.

Scroll to Top