സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ട് ഹനുമാൻ എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം….

തേജ സജ്ജയെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് വർമ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹനു- മാൻ. ഇതിലെ ചലിസ എന്ന ലിറിക്കൽ വീഡിയോ ഗാനം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഗൗരഹരി ഇളം നൽകി തയ്യാറാക്കിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് സായ് ചരൻ ഭാസ്കരുന്നിയാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ഈ ലെറിക്കൽ വീഡിയോ ഗാനം സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കിയത്.

തെലുങ്ക് ഭാഷയിലെ ആദ്യ മുഴുനീള സൂപ്പർ ഹീറോ ചിത്രം കൂടിയാണ് ഇത്. ആയതിനാൽ തന്നെ വലിയ രീതിയിലുള്ള പ്രതീക്ഷയാണ് ആരാധകർക്ക് ഹനുമാൻ എന്ന ചിത്രത്തെ കുറിച്ച് ഉള്ളത്. ഈ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിട്ടുള്ളത് ഹനുമാൻ എന്ന ഹിന്ദു ദൈവത്തെ ഒരു ശക്തനായ സൂപ്പർ ഹീറോ ആയി അവതരിപ്പിച്ചു കൊണ്ടാണ്. ഹനുമാൻ എന്ന ചിത്രത്തിലെ സംഗീതവും ഒപ്പം ഇതുവരെ പുറത്തിറങ്ങിയ പ്രെമോഷണൽ മെറ്റീരിയലുകളും വലിയ രീതിയിലുള്ള ഹൈപ്പാണ് പ്രേക്ഷകർക്ക് നൽകിയിട്ടുള്ളത്.

തേജ സജ്ജയ്‌ക്കൊപ്പം അമൃത അയ്യരാണ്  നായികയായി വേഷമിടുന്നത്. ബിഗ് ബജറ്റ് ക്യാൻവാസ് ആണ് ഈ ചിത്രം ഒരുങ്ങുന്നത്. തെലുഗു, ഹിന്ദി, മലയാളം,മറാത്തി, തമിഴ്, കന്നഡ എന്നിവയ്ക്ക് പുറമേ ഇംഗ്ലീഷ് , സ്പാനിഷ്, കൊറിയൻ, ജാപ്പനീസ്, ചൈനീസ് ഭാഷകളിലും  ഈ ചിത്രം റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ .  വൈകാതെ തന്നെ അണിയറ പ്രവർത്തകർ ചിത്രത്തിൻറെ റിലീസ് തീയതി പുറത്തുവിടും.

വിനയ് റായ്, വരലക്ഷ്മി ശരത് കുമാർ തുടങ്ങിയവരും ഈ ചിത്രത്തിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.. പ്രൈം ഷോ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാവ് കെ നിരഞ്ജൻ റെഡ്ഢി ആണ് . ചൈതന്യയാണ് ചിത്ര അവതരിപ്പിക്കുന്നത്.  അസോസിയേറ്റ് പ്രൊഡ്യുസർ – കുശാൽ റെഡ്ഢി , എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – അസ്രിൻ റെഡ്ഢി,  ലൈൻ പ്രൊഡ്യുസർ – വെങ്കട് കുമാർ ജെട്ടി, എന്നിവരാണ് . ശിവേന്ദ്ര ആണ് ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Scroll to Top