യുവഹൃദയങ്ങൾ ഏറ്റെടുത്ത കൗമാര കഥ സൂപ്പർ ഹിറ്റിലേക്ക് !!! ക്രിസ്റ്റിയുടെ സക്സസ് ട്രൈലർ പങ്കുവെച്ച് അണിയറ പ്രവർത്തകർ – വീഡിയോ കാണാം …

മാത്യു തോമസ് – മാളവിക മോഹനൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ക്രിസ്റ്റി സൂപ്പർ ഹിറ്റിലേക്ക് . കൗമാരക്കാരനായ റോയ്ക്ക് തന്റെ ടീച്ചറായി എത്തുന്ന യുവതിയായ ക്രിസ്റ്റിയോട് തോന്നുന്ന പ്രണയവും തുടർ സംഭവങ്ങളുമാണ് ക്രിസ്റ്റി എന്ന ചിത്രം പ്രേക്ഷകരോട് പറഞ്ഞത്. ഈ ചിത്രത്തിന്റെ സക്സസ് ട്രൈലെർ ഇപ്പോഴിതാ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. നവാഗതനായ ആൽവിൻ ഹെൻട്രിയാണ് ഈ റൊമാന്റിക് ഡ്രാമ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാളവിക മോഹനനും മാത്യു തോമസും ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്.

യുവ പ്രേക്ഷകരുടെ വമ്പൻ പിന്തുണ തന്നെയാണ് ഈ ചിത്രത്തെ സൂപ്പർ ഹിറ്റിലേക്ക് നയിക്കുന്നത്. രസകരമായ രീതിയിൽ കഥ പറയുന്ന ക്രിസ്റ്റിയിലെ പ്രണയവും വൈകാരികതയും സംഗീതവുമെല്ലാം യുവ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മാളവികയുടേയും മാത്യുവിന്റെയും പ്രകടനവും മികച്ച പ്രശംസ നേടുന്നുണ്ട്. ഒട്ടേറെ കൗമാര പ്രണയകഥ മലയാളത്തിൽ എത്തിയിട്ടുണ്ട് എങ്കിലും അടിസ്ഥാന പ്രമേയത്തിലെ പുതുമയും കഥ പറഞ്ഞിരിക്കുന്ന രീതിയും ആണ് മറ്റ് കൗമാര പ്രണയ ചിത്രങ്ങളിൽ നിന്ന് ക്രിസ്റ്റിയെ വ്യത്യസ്തമാക്കുന്നത്.

ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജി ആർ ഇന്ദുഗോപൻ, ബെന്യാമിൻ എന്നിവർ ചേർന്നാണ്. റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രം സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. മഞ്ജു പത്രോസ് വിനീത് വിശ്വം, നീന കുറുപ്പ് , രാജേഷ് മാധവൻ, മുത്തുമണി, ജോയ് മാത്യു, ജയാ എസ്. കുറുപ്പ്, വീണാ നായർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ക്രിസ്റ്റിയുടെ ഹൈലൈറ്റ് ചിത്രത്തിൽ ഒരുക്കിയ സംഗീതം തന്നെയാണ് . ക്രിസ്റ്റിയ്ക്ക് വേണ്ടി ഗാനങ്ങളും പശ്‌ചാത്തല സംഗീതവുമൊരുക്കിയത് ഗോവിന്ദ് വസന്തയാണ്. ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് മനു ആന്റണിയാണ് .

Scroll to Top