"മാർട്ടിൻ " കന്നട ചിത്രത്തിൻറെ ടീസർ ലോഞ്ച് ചെയ്ത് അണിയറ പ്രവർത്തകർ ; വീഡിയോ കാണാം …

കന്നഡയുടെ “ആക്ഷൻ പ്രിൻസ്” ധ്രുവ് സർജ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് “മാർട്ടിൻ” .  കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങിയത്. പ്രൗഢഗംഭീരമായി ബംഗളുരുവിൽ വെച്ച് നടന്ന ചടങ്ങിലാണ് ഈ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ  ലോഞ്ച് ചെയ്തത്. എ പി അർജുൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.  വസവി എന്റർപ്രൈസസ് ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഉദയ് കെ മേഹ്തയാണ്. മാർട്ടിന്റെ കഥ എഴുതിയിരിക്കുന്നത് പ്രശസ്ത നടനും ധ്രുവ് സർജയുടെ അമ്മാവനുമായ “ആക്ഷൻ കിംഗ്” അർജുൻ സർജയാണ് . ധ്രുവ് സർജക്ക് ഒപ്പം ഈ ചിത്രത്തിൽ നിക്തിൻ ധീർ, വൈഭവി ശാണ്ഡില്യ, അന്വേഷി ജെയിൻ, ചിക്കന്ന, നവാബ് ഷാ, രോഹിത് പഥക്, മാളവിക അവിനാഷ് , കെ.ജി.എഫ്, കണ്ഠരാ ചിത്രങ്ങളിലെ വില്ലൻ വേഷം അവതരിപ്പിച്ച അച്യുത് കുമാറും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഹൈദരാബാദ്, വിസാഗ്, കാശ്മീർ, മുംബൈ എന്നിവിടങ്ങൾ ആയിരുന്നു ഈ ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ . കന്നട, തമിഴ്, മലയാളം, തെലുഗ്, ഹിന്ദി എന്നിങ്ങനെ 5 ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത് പ്രമുഖ വിതരണ കമ്പനിയായ ടീ-സീരീസാണ് . ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് മണി ശർമയും പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത് രവി ബർസൂറും ആണ് .  ചിത്രത്തിൻറെ ടീസറിൽ നിന്നും ആക്ഷൻ ചിത്രം ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളും നിറഞ്ഞതായിരിക്കും ഈ ചിത്രം എന്ന സൂചനയാണ് ലഭിക്കുന്നത്. സാൻഡൽവുഡിൽ നിന്നും പാൻ ഇന്ത്യൻ റിലീസുള്ള ചിത്രം കെ.ജി.എഫിനും കാന്താരയ്ക്കും ശേഷം  ബ്ലോക്ക്ബസ്റ്റർ ആവാൻ സാധ്യയുള്ളതാണ് ഈ ചിത്രം എന്നും ടീസറിലൂടെ മനസ്സിലാക്കാം.

Scroll to Top