മാസ് രംഗങ്ങളുമായി തെലുങ്ക് ചിത്രം ദസറയുടെ ട്രെയിലർ വീഡിയോ …

പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നാണ് നാനി പ്രധാന വേഷത്തിൽ എത്തുന്ന തെലുങ്ക് ചിത്രം ദസറ . ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ നായിക നടി കീർത്തി സുരേഷ് ആണ് . മലയാളത്തിന്റെ ശ്രദ്ധേയ താരം നടൻ ഷൈൻ ടോം ചാക്കോയും ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ഈ ട്രെയിലർ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിട്ടുള്ളത് ശ്രീകാന്ത്‌ ഒഡേലയാണ്.

  ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് ഒരു മുഴനീള ആക്ഷൻ രംഗങ്ങളുമായാണ് . ചിത്രം പ്രേക്ഷകരോട് പറയുന്നത് കൽക്കരി ഖനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കഥയാണ്. ഈ ചിത്രത്തിലെ നാനിയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തപ്പോൾ മുതൽ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മേക്കോവറിലും ശരീരപ്രകൃതത്തിലും എല്ലാം അടിമുടി മാറ്റങ്ങളുമായാണ് നാനി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാനിയുടെ കഥാപാത്രത്തെ തയ്യാറാക്കി എടുത്തിരിക്കുന്നത് താരം ഇതിനുമുമ്പൊന്നും അഭിനയിക്കാത്ത വിധം പരുക്കനും മാസുമായ ഒരു കഥാപാത്രമായാണ് . ട്രെയിലർ കണ്ട ഓരോ പ്രേക്ഷകരും അഭിപ്രായപ്പെടുന്നത് നാനി കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് ഒരു പവർ പാക്ക് പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത് എന്നാണ്.

ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത് മാർച്ച് 30നാണ്. തെലുങ്കിനു പുറമേ മലയാളം തമിഴ് കന്നട ഹിന്ദി ഭാഷകളിലും ദസറ പ്രദർശനത്തിന് എത്തുന്നുണ്ട്. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് എന്നിവരും  ഈ ചിത്രത്തിൻറെ താരനിരയിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കിയിട്ടുള്ളത് സന്തോഷ് നാരായണൻ ആണ് . സത്യൻ സൂര്യ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ നവീൻ നൂലി ആണ് .

Scroll to Top