മാമന്നനിലെ വീഡിയോ ഗാനമെത്തി… തകർപ്പൻ പ്രകടനവുമായി നടി കീർത്തി സുരേഷ്….

 വടിവേലു , ഉദയനിധി സ്റ്റാലിൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി ജൂൺ 29 ന് റിലീസ് ചെയ്ത ചിത്രമാണ് മാമന്നൻ . മാരി സെൽവരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായികയായി എത്തുന്നത് പ്രിയ താരം കീർത്തി സുരേഷ് ആണ്. മലയാളത്തിലെ ശ്രദ്ധേയ താരം നയൻ ഫഹദ് ഫാസിൽ നെഗറ്റീവ് റോളിൽ ഈ ചിത്രത്തിൽ എത്തുന്നുണ്ട്. ഈ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം പ്രേക്ഷകരിൽ നിന്നും നിന്നും മികച്ച പ്രതികരണമാണ് നേടിയത്. ഒ ടി ടി യിൽ സ്ട്രീമിംഗ് ആരംഭിച്ച ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

കൊടി പറക്കുറ കാലം എന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് 4 മിനിട്ട് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം എത്തിയത്. ഈ ഗാന രംഗത്തിൽ വേഷമിട്ടിരിക്കുന്നത് കീർത്തിയും ഉദയനിധിയും ആണ്. ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലെ രാഷ്ട്രീയവും പ്രണയവുമാണ് ഗാനത്തിൽ കാണാൻ സാധിക്കുന്നത്. ഗാനത്തിന്റെ ഹൈലറ്റ് കീർത്തിയുടെ ഗംഭീര ഡാൻസ് പെർഫോമൻസ് തന്നെയാണ്.

യുഗ ഭാരതി വരികൾ ഒരുക്കിയ ഈ ഗാനം ഒരുക്കിയത് എ ആർ റഹ്മാൻ ആണ്. ഈ ഗാനം പാടിയിട്ടുള്ളത് രക്ഷിത സുരേഷ് , കൽപ്പന രാഗവേന്ദർ , അപർണ ഹരികുമാർ , ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിൻറെ രചയിതാവ് സംവിധായകൻ മാരി സെൽവരാജ് തന്നെയാണ്. ഉദയനിധി സ്റ്റാലിൻ നിർമാണം നിർവഹിക്കുന്ന ഈ ചിത്രം റെഡ് ജയന്റ് ഫിലിംസിന്റെ ബാനറിൽ ആണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ക്യാമറമാൻ തേനി ഈശ്വറും എഡിറ്റർ സെൽവ ആർ കെ യും ആണ്. 

Scroll to Top