മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരന്ന 2018 എന്ന പുത്തൻ ചിത്രത്തിൻറെ ട്രെയിലറിന് വമ്പൻ വരവേൽപ്പ്… വീഡിയോ കാണാം…

മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു വർഷമായി മാറിയിരുന്നു 2018. ഇതിനെ കാരണമായി മാറിയത് മഹാപ്രളയം. പലർക്കും തങ്ങളുടെ ഉറ്റവരെയും ഉടയവരെയും ഒപ്പം തങ്ങളുടെ സമ്പാദ്യവും എല്ലാം നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നു ആ മഹാപ്രളയം ഓരോ ജീവിതങ്ങളിലൂടേയും കയറിയിറങ്ങി പോയത്. ഈ വൻ ദുരന്തത്തെ ആസ്പദമാക്കി കൊണ്ട് ജൂഡ് ആൻറണി ജോസഫ് അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് 2018 എവരിവൺ ഈസ് എ ഹീറോ. ചിത്രത്തിൻറെ അനൗൺസ്മെൻറ് കഴിഞ്ഞപ്പോൾ മുതൽ സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ഇത് ഉറ്റുനോക്കിക്കൊണ്ടിരുന്നത്. പ്രേക്ഷകർക്ക് മികച്ച ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ഈ ചിത്രത്തിലൂടെ ഒരുങ്ങുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ 2018 ന്റെ ട്രെയിലർ വീഡിയോ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

പ്രതീക്ഷകളും ആകാംക്ഷകളും ഏറെ നിറച്ചു കൊണ്ടാണ് ഈ ട്രെയിലർ വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി കാഴ്ചക്കാരെ സ്വന്തമാക്കുവാൻ ഈ വീഡിയോയ്ക്ക് സാധിച്ചു. ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത മലയാളത്തിലെ വമ്പൻ താരനിര തന്നെയാണ് ഇതിൽ അണിനിരക്കുന്നത് എന്നതാണ്. ആ പ്രളയകാലത്ത് മലയാളികൾ അനുഭവിക്കേണ്ടിവന്ന ദുരന്തമാണ് ജൂഡ് ഈ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നത്. വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് 2018ന്റെ നിർമ്മാണം നിർവഹിക്കുന്നത്.

മലയാള സിനിമയിലെ ശ്രദ്ധേയ യുവതാരങ്ങളായ ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, വിനീത് ശ്രീനിവാസൻ എന്നിവർക്ക് ഒപ്പം അപർണ ബാലമുരളി ഇന്ദ്രൻസ്, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി,തൻവി റാം, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, തുടങ്ങി ഒരുവൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രം അണിയിച്ച് ഒരുക്കുന്നത് കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ആണ് . ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അഖിൽ പി ധർമ്മജൻ ആണ് . അഖിൽ ജോർജ് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ ചമൻ ചാക്കോ ആണ് . പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ് . ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് നോബിൾ പോൾ ആണ് . പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം മെയ് 5നാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

Scroll to Top