ബോളിവുഡ് ചിത്രം ദി കേരള സ്റ്റോറി ഏറെ വിവാദമായ ടീസറിന് പിന്നാലെ ഇപ്പോഴിതാ ട്രെയിലർ വീഡിയോയും…. വീഡിയോ കാണാം…

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് ദി കേരള സ്റ്റോറി എന്ന ബോളിവുഡ് ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ആണ് . സുദിപ്തോ സെന്നിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ടീസർ വീഡിയോ ഇതിനോടകം പുറത്തിറങ്ങുകയും ഏറെ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുള്ളത്. ഒരു ഹിന്ദുവായ പെൺകുട്ടിക്ക് ഐഎസിൽ ചേരേണ്ടിവരുന്ന അവസ്ഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത് ആദഹ് ശർമ്മ ആണ് . ടീസർ പോലെ തന്നെ ട്രെയിലർ വീഡിയോയും ഏറെ വിവാദങ്ങൾ സൃഷ്ടിക്കും എന്ന കാര്യം വീഡിയോയിൽ നിന്നും വ്യക്തമാണ്.

ടീസർ വീഡിയോ പുറത്തു വന്നപ്പോൾ ഉയർന്നുവന്ന വാദം ഇതിൽ തെറ്റായ കണക്കുകൾ നിർത്തിയിരിക്കുന്നത് എന്നായിരുന്നു. ഇക്കാരണമാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. സിറിയയിലേക്കും യമനിലേക്കും മതപരിവർത്തനം നടത്തി 32000 പെൺകുട്ടികളെ കൊണ്ടുപോയിട്ടുണ്ട് എന്നായിരുന്നു ടീസറിൽ പറഞ്ഞത്. ട്രെയിലർ വീഡിയോയിൽ കാണാൻ സാധിക്കുന്നത് ശാലിനി എന്ന ഒരു മലയാളി പെൺകുട്ടിയുടെ കഥ മാത്രമാണ്. പുറത്തിറങ്ങിയ വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് തൻറെ മുസ്ലിം സുഹൃത്തിൻറെ വാക്കുകൾ കേട്ട് മറ്റൊരാളുമായി പ്രണയത്തിൽ ആകുന്ന നായിക പിന്നീട് തന്നെ മതം മാറി അയാളെ വിവാഹം ചെയ്യുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ്.

പിന്നീട് ശാലിനി ഫാത്തിമയായി മാറുകയും അഫ്ഗാനിസ്ഥാനിലേക്ക് യാത്ര തിരിക്കുന്നതും ആണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. പെൺകുട്ടിക്ക് നിരവധി ക്രൂര പീഡനങ്ങൾ സഹിക്കേണ്ടതായി വരുന്നു. മെയ് 5നാണ് ചിത്രത്തിൻറെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഹിന്ദിയിൽ ഒരുങ്ങുന്ന ചിത്രം തമിഴ് തെലുങ്ക് മലയാളം ഭാഷകളിലും പുറത്തിറക്കും. ഈ ചിത്രം വർഗീയ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ചിത്രത്തിൻറെ ടീസർ വീഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ എതിർപ്പുമായി എത്തിയിരുന്നു. ഇവർ ചിത്രത്തിൻറെ റിലീസിനെ എതിർക്കുകയും ചെയ്തിരുന്നു. വിപുൽ അമൃതലാൽ ഷാ നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം പുറത്തിറങ്ങുന്നത് സൺ ഷൈൻ പിച്ചേഴ്സിന്റെ ബാനറിൽ ആണ് . സുര്യപാൽ സിംഗ്, സുദിപ്തോ സെൻ, വിപുൽ അമൃതലാൽ ഷാ എന്നിവരെല്ലാം ചേർന്നു കൊണ്ടാണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്.

Scroll to Top