പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ആൻഡ്രിയയുടെ പുത്തൻ ചിത്രം ; "നോ എൻട്രി " ട്രൈലർ വീഡിയോ പ്രേക്ഷകശ്രദ്ധ നേടുന്നു …

തെന്നിന്ത്യൻ സൂപ്പർ നായികാ താരം ആൻഡ്രിയ ജെർമിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നോ എൻട്രി. ഉടൻ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ട്രെയിലർ വീഡിയോ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ഈ വീഡിയോ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

തെന്നിന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാവും ഇത്തരത്തിൽ ഒരു ചിത്രം എത്തുന്നത്. ആക്ഷൻ സർവൈവൽ ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. ഒറ്റപ്പെട്ട സ്ഥലത്ത് വൈറസ് ബാധിച്ച നായ്ക്കൂട്ടത്തിനിടയിൽ പെട്ട് പോകുന്ന ഒരു സംഘം യുവാക്കളുടെയും യുവതികളുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഈ ചിത്രം എത്തുന്നത്. ട്രൈലർ വീഡിയോയിൽ നിന്ന് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുന്നത് ആൻഡ്രിയയുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ആണെന്ന സൂചനയും ലഭിക്കുന്നുണ്ട്.

നോ എൻട്രി എന്ന ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെയും ആവേശത്തിന്റെയും മുൾമുനയിൽ നിർത്തുന്ന ഒരു ചിത്രമായിരിക്കും . പ്രതാപ് പോത്തൻ, രണ്യ, സാക്ഷി അഗർവാൾ, സതീഷ്, അധവ് കണ്ണദാസൻ, മാനസ്, ജാൻവി, ജയശ്രീ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് . ആർ അലഗു കാർത്തിക് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അജേഷ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. രമേശ് ചക്രവർത്തി ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റർ പ്രദീപ് ഇ രാഘവാണ്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ റിലീസ് തീയതി  പ്രഖ്യാപിക്കുമെന്നാണ് സൂചന. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജംബോ സിനിമാസിന്റെ ബാനറിൽ ശ്രീധർ അരുണാചലമാണ്. ആൻഡ്രിയ നായികയായി ഈ വർഷം റിലീസ് ചെയ്യാൻ പോകുന്നത് നോ എൻട്രി കൂടാതെ മറ്റ് അഞ്ചോളം ചിത്രങ്ങളാണ്. മല്ലിഗൈ,പിസാസ് 2, കാ, ബോബി ആന്റണി ചിത്രം, ദിനേശ് സെൽവരാജ് ചിത്രം തുടങ്ങിയവയാണ് താരത്തിന്റെ പുതിയ പ്രൊജക്ടുകൾ.

Scroll to Top