പൊട്ടിച്ചിരിപ്പിക്കാൻ ഒരുങ്ങി മദനോത്സവം ടീസർ… പഴയ സുരാജിനെ തിരിച്ചു കിട്ടിയ ആഹ്ലാദത്തിൽ ആരാധകർ…

നടൻ സുരാജ് വെഞ്ഞാറമൂട് മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത് കോമഡി റോളുകളിലൂടെ വേഷമിട്ടുകൊണ്ടാണ്. ചിരിപ്പിച്ച് ചിരിപ്പിച്ച് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടിയ ഈ താരം പിന്നീട് സ്വഭാവനടനായും നായകനായും എല്ലാം സ്ക്രീനിൽ തിളങ്ങി. സിനിമകളിൽ ചെറിയ വേഷങ്ങളിൽ കോമഡി അവതരിപ്പിച്ചു നടന്ന സുരാജിന്റെ ഒരു മുഴുനീള കോമഡി ചിത്രം കണ്ടിട്ട് ഏറെ നാളുകൾ കഴിഞ്ഞിരിക്കുന്നു. ഏറെനാളുകളായി താരത്തിന് ലഭിക്കുന്നത് എല്ലാം വളരെ സീരിയസ് റോളുകൾ മാത്രമാണ്. അതിനൊരു മാറ്റം ഇപ്പോൾ വരാൻ പോവുകയാണ്.

മലയാളത്തിൽ അണിയിച്ചിരിക്കുന്ന പുത്തൻ ചിത്രമാണ് മദനോത്സവം . ചിത്രത്തിൽ സുരാജ് ഒരു മുനീള കോമഡി കഥാപാത്രമായിട്ടാണ് വേഷമിടുന്നത്. ഈ ചിത്രം അണിയിച്ച് ഒരുക്കുന്നത് സംവിധായകൻ സുധീഷ് ഗോപിനാഥ് ആണ് . ചിത്രത്തിൽ മദനൻ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. അജിത് വിനായകൻ നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്.

ഇപ്പോഴിതാ അണിയറ പ്രവർത്തകർ ഈ ചിത്രത്തിൻറെ ടീസർ പുറത്തു വിട്ടിരിക്കുകയാണ്. പ്രേക്ഷകർക്ക് ടീസറിൽ ഉടനീളം കാണാൻ സാധിക്കുന്നത് ആ പഴയകാല സുരാജിനെ തന്നെയാണ്. ടീസർ രംഗങ്ങളിലെ സുരാജിന്റെ ചില നോട്ടങ്ങളും ഭാവങ്ങളും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിൻറെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത് ചിത്രം വിഷു റിലീസായി എത്തും എന്നാണ്.

മദനോത്സവത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. അതുകൊണ്ടുതന്നെ പ്രേക്ഷക പ്രതീക്ഷകൾ ഏറെ ഉയർന്നിരിക്കുകയാണ്. കഥ തയ്യാറാക്കിയത് ഇ സന്തോഷ് കുമാർ ആണ് . ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തത് ഷെഹ്നാദ് ജലാലാണ്. എഡിറ്റർ വിവേക് ഹർഷൻ ആണ് . സുരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ താരത്തെ കൂടാതെ ബാബു ആന്റണി, പി.പി കുഞ്ഞികൃഷ്ണൻ, ഭാമ അരുൺ, രാജേഷ് മാധവൻ, രാജേഷ് അഴിക്കോടൻ, സ്വാതിദാസ് എന്നിവരും മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

Scroll to Top