നാഗ ചൈതന്യ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ദ്വിഭാഷ ചിത്രം കസ്റ്റഡിയുടെ ടീസർ വീഡിയോ പുറത്തുവിട്ടു…. നെഗറ്റീവ് റോളിൽ തിളങ്ങി നടൻ അരവിന്ദ് സ്വാമിയും..

വെങ്കട് പ്രഭുവും നാഗ ചൈതന്യയും ഒന്നിക്കുന്ന പുത്തൻ ചിത്രമാണ് ‘കസ്റ്റഡി’. ഈ ചിത്രത്തിൻറെ ടീസർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് ഇതിൻറെ അണിയറ പ്രവർത്തകർ. കൃതി ഷെട്ടിയാണ് ഈ ചിത്രത്തിൽ നടൻ നാഗ ചൈതന്യയുടെ നായികയായി എത്തുന്നത് . അരവിന്ദ് സ്വാമിയാണ് ഈ ചിത്രത്തിലെ നെഗറ്റീവ് റോൾ കൈകാര്യം ചെയ്യുന്നത്. നാഗ ചൈതന്യ ചിത്രത്തിൽ എത്തുന്നത് സത്യസന്ധനും ജോലിയോട് ആത്മാർത്ഥതയുമുള്ള ഒരു  പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ്.

ടീസർ ആരംഭിക്കുന്നത് തന്നെ “മുറിവേറ്റ ഹൃദയത്തിന്  മനുഷ്യനെ ദൂരേക്ക് തള്ളിയിടാനും യുദ്ധം തുടങ്ങാനും  കഴിയുമെന്ന” ചൈതന്യയുടെ വോയ്‌സ് ഓവറോടെയാണ് . ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് ഈ ടീസർ വീഡിയോ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ടീസർ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നത് റൊമാൻറിക് കഥാപാത്രങ്ങളിൽ മാത്രം തിളങ്ങി നിന്നിരുന്ന നഖചൈതനിയുടെ ഇമേജ് ഇനി ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് മാറും എന്നുള്ളതാണ്. ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീനിവാസ സിൽവർ സ്‌ക്രീൻ ആണ്. തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഈ ചിത്രം 2023 മെയ് 12ന് ആയിരിക്കും റിലീസ് ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. നാഗ ചൈതന്യ, അരവിന്ദ് സ്വാമി എന്നിവരോടൊപ്പം നടൻ ശരത് കുമാറും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പ്രിയാമണി,സമ്പത്ത് രാജ്, പ്രേംജി അമരൻ, വെണ്ണല കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ .

അടുത്തിടെ അണിയറ പ്രവർത്തകർ ചിത്രത്തിലെ നെഗറ്റീവ് റോൾ കൈകാര്യം ചെയ്യുന്ന നടൻ അരവിന്ദ് സ്വാമിയുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. താരം ഈ ചിത്രത്തിൽ റാസു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഈ ലുക്ക് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു റൊമാൻറിക് ഹീറോ നായക പരിവേഷത്തിൽ തമിഴ് ചിത്രത്തിലേക്ക് എത്തിയ അരവിന്ദ് സ്വാമി നിലവിൽ നെഗറ്റീവ് റോളുകളിൽ തിളങ്ങുകയാണ്. ധ്രുവ എന്ന ചരണിന്റെ ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തി മികച്ച പ്രകടനമായിരുന്നു അരവിന്ദ് സ്വാമി കാഴ്ചവച്ചത്.

Scroll to Top