തുറമുഖം നാളെ മുതൽ തിയറ്ററുകളിലേക്ക് !!! ഒഫീഷ്യൽ ടീസർ വീഡിയോ പുറത്തുവിട്ട് തുറമുഖം ടീം ; പ്രതീക്ഷയോടെ ആരാധകർ….

പ്രേക്ഷകർ ഏറെ നാളുകളായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജീവ് രവിയുടെ സംവിധാനം മികവിൽ ഒരുങ്ങുന്ന തുറമുഖം എന്ന ചിത്രത്തിനായി . നിവിൻ പോളി പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം മാർച്ച് 10ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ്. ഇപ്പോൾ ഇതാ പ്രേക്ഷകർക്കായി ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. വൈറലായി മാറുന്ന ഈ വീഡിയോ മാജിക് ഫിലിംസ് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിട്ടുള്ളത്. വെറും 46 സെക്കൻഡുകൾ മാത്രമുള്ള ഈ ടീസർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

ചിത്രം പ്രേക്ഷകരോട് പങ്കുവയ്ക്കുന്നത് കൊച്ചി തുറമുഖത്തിലെ കഥയാണ്. 1940, 50 കാലഘട്ടങ്ങളിൽ അവിടെ നിന്നിരുന്ന ചാപ്പ , തൊഴിലുറപ്പ് സമ്പ്രദായങ്ങൾ എന്നിരിക്കെതിരെ പോരാടുന്ന തൊഴിലാളികളുടെ സമരവും അതിന്റെ പശ്ചാത്തലവും ആണ് ചിത്രത്തിൻറെ പ്രമേയം. സംവിധായകനിൽ പ്രതീക്ഷ വച്ച്കൊണ്ട് കമ്മട്ടിപ്പാടം പോലെ ജീവനുള്ള ഒരു മികച്ച ചിത്രമായിരിക്കും തുറമുഖം എന്ന പ്രതീക്ഷയിലാണ് ആരാധകർ.

നിവിൻ പോളി പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ താരത്തെ കൂടാതെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് ഇന്ദ്രജിത്ത് സുകുമാരൻ , പൂർണിമ ഇന്ദ്രജിത്ത്, ജോജു ജോർജ് , നിമിഷ സജയൻ , അർജുൻ അശോകൻ , ദർശന രാജേന്ദ്രൻ , സുദേവ് നായർ , മണികണ്ഠൻ ആചാരി , സെന്തിൽ കൃഷ്ണ എന്നിവരാണ് . ഗോപൻ ചിദംബരം ആണ് തുറമുഖത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ രാജീവ് രവി തന്നെയായിരുന്നു ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ളതും . ബി അജിത് കുമാറാണ് എഡിറ്റർ. കെ , ഷഹബാസ് അമർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് മാജിക് ഫ്രെയിംസ് ആണ് .

Scroll to Top