തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങി വെട്രിമാരൻ അണിയിച്ചൊരുക്കുന്ന "വിടുതലൈ" ; ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു …

നിരവധി ചിത്രങ്ങളിൽ വേഷമിട്ട തമിഴ് താരം നടൻ സൂരി കേന്ദ്ര കഥാപാത്രമായി എത്തുന്ന ആദ്യ ചിത്രമാണ് വിടുതലൈ ഭാഗം 1. വെട്രിമാരന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ഒരു പീരിയഡ് ക്രൈം ത്രില്ലറാണ്. തുണൈവൻ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ഒരുക്കിയിട്ടുള്ള ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. 59 ലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് രണ്ടേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ നേടിയിരിക്കുന്നത്.സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തിറങ്ങിയത്.

പെരുമാൾ എന്ന വാത്തിയാർ നയിക്കുന്ന വിഘടനവാദ ഗ്രൂപ്പാണ് പീപ്പിൾസ് ആർമി . ഇതിന്റെ തലവനായ പെരുമാളെ പിടികൂടുന്നതിനായി പോലീസുകാർ ഓപ്പറേഷൻ ഘോസ്തുണ്ട് എന്ന പേരിൽ സാധാരണ ജനങ്ങൾക്കിടയിൽ പരാക്രമങ്ങൾ അഴിച്ചു വിടുന്നു. നടൻ സൂരി അവതരിപ്പിക്കുന്നത് ഈ ഓപ്പറേഷനിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന കുമരേശൻ എന്ന കോൺസ്റ്റബിൾ കഥാപാത്രത്തെയാണ്. പെരുമാൾ എന്ന വാത്തിയാരായി എത്തുന്നത് നടൻ വിജയ് സേതുപതിയാണ്. ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ ഗൗതം വാസുദേവ് മേനോൻ , ഭവാനി ശ്രീ , പ്രകാശ് രാജ് ,  മുന്നാർ രമേഷ് , ശരവണ സുബ്ബൈയ്യ , രാജീവ് മേനോൻ , ചേതൻ , ഇളവരസ് എന്നിവരാണ്.

ഈ വരുന്ന മാർച്ച് 31ന് ആയിരിക്കും ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ ആണ്  ഈ ചിത്രം നിർമ്മിക്കുന്നത്. എൽറെഡ് കുമാർ ആണ് നിർമ്മാതാവ്, സഹ നിർമ്മാതാവ് വി മണികണ്ഠൻ ആണ് . ആർ വേൽരാജ് ചിത്രത്തിനുവേണ്ടി ക്യാമറ ചരിപ്പിച്ചിട്ടുള്ളത്. ആർ രാമർ ആണ് എഡിറ്റർ. പീറ്റർ ഹെയ്ൻ, ശിവ എന്നിവരാണ് ചിത്രത്തിലെ ആക്ഷൻ കൊറിയോഗ്രാഫേഴ്സ് . ഇളയരാജ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

Scroll to Top