തമിഴിൽ തിളങ്ങി നടി അനശ്വര രാജൻ ; പുത്തൻ ചിത്രത്തിലെ റൊമാൻറിക് ഗാനരംഗം വൈറലാകുന്നു – വീഡിയോ കാണാം

പ്രശസ്ത നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്ററിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു കഴിഞ്ഞവർഷം പ്രദർശനത്തിനെത്തിയ ഹേ സിനാമിക എന്ന തമിഴ് ചിത്രം . ദുൽഖർ സൽമാൻ, കാജൽ അഗർവാൾ, അദിതി റാവു എന്നീ താരങ്ങളായിരുന്നു ഈ റൊമാൻറിക്ക് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ഇപ്പോഴിതാ ബ്രിന്ദ മാസ്റ്റർ തൻറെ രണ്ടാമത്തെ ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുകയായി. തഗ്സ് എന്നാണ് ഈ ചിത്രത്തിൻറെ പേര്. ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത് മലയാളികളുടെ പ്രിയതാരമായ നടി അനശ്വര രാജനാണ്.

ഒരു മുഴുനീള ആക്ഷൻ ചിത്രമായി ബ്രിന്ദ മാസ്റ്റർ അണിയിച്ചൊരുക്കുന്ന ഈ പുത്തൻ ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ലിറിക്ക് വീഡിയോയാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. എയ് അഴകിയേ എന്ന വരികളോടെ ആരംഭിക്കുന്ന റൊമാൻറിക് ഗാനരംഗത്തിൽ നായകനോടൊപ്പം ഇഴുകി ചേർന്നഭിനയിച്ചിരിക്കുന്ന നടി അനശ്വര രാജനെയാണ് കാണാൻ സാധിക്കുന്നത്. വിവേക് രചന നിർവഹിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സാം സി എസ് ആണ് . കപില്‍ കബിലൻ, ചിൻമയി എന്നിവര്‍ ചേര്‍ന്നാണ് മനോഹരമായ ഈ റൊമാന്റിക് ഗാനം പാടിയിരിക്കുന്നത്.

നവാഗതനായ ഹൃദു ഹറൂർ ആണ് ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. ഈ താരങ്ങളെ കൂടാതെ ബോബി സിംഹ, ആർ കെ സുരേഷ്, മുനിഷ് കാന്ത്, ശരത് അപ്പാനി, പി എൽ തെനപ്പൻ തുടങ്ങി താരങ്ങളും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എച്ച്ആർ പിക്ചേഴ്സും ജിയോ സ്റ്റുഡിയോസും ചേർന്നാണ്. റിയ ഷിബു , മുംതാസ് എം എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ . പ്രിയേഷ് ഗുരുസ്വാമിയാണ് ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്തത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് പ്രവീൺ ആന്റണി ആണ്.

Scroll to Top