കിടിലൻ ആക്ഷൻ രംഗങ്ങളും മാസ്സ് ഡയലോഗുകളും ആയി കെ ജി എഫിനെ ഓർമ്മപ്പെടുത്തുന്ന രീതിയിൽ "കബ്‌സ " ട്രെയിലർ വീഡിയോ – വീഡിയോ കാണാം …

സംവിധായകൻ ആർ ചന്ദ്രു നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അണിയിച്ച് ഒരുക്കുന്ന കന്നഡ ചിത്രമാണ് കബ്‌സ. സൂപ്പർസ്റ്റാർ ഉപേന്ദ്ര ആണ് ഈ ചിത്രത്തിലെ നായകനായി എത്തുന്നത്.  ഷൂട്ടിംഗ് പൂർത്തിക്കരിച്ച ഈ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. ഒരു പീരിയോഡിക് ആക്ഷൻ ഡ്രാമ പാറ്റേണിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകൻ ആർ ചന്ദ്രു തന്നെയാണ്.   അദ്ദേഹവും അലങ്കാർ പാണ്ഡ്യനും ചേർന്നാണ് കബ്‌സയുടെ നിർമ്മാണം നിർവഹിക്കുന്നത്.

ഈ ചിത്രത്തിൽ തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിൽ നിന്നുമുള്ള താരങ്ങൾ വേഷമിടുന്നുണ്ട്. ഈ ബ്രഹ്മാണ്ഡ ചിത്രം അഞ്ച് ഭാഷകളിൽ ഒരുമിച്ച് റിലീസ് ചെയ്യും. കന്നഡ സിനിമ ലോകം കെജിഎഫിന് ശേഷം വീണ്ടും അണിയിച്ചൊരുക്കുന്ന ഒരു മാസ്സ് പീരീഡ് ആക്ഷൻ ഫിലിം ആണിത് . ശിവ രാജ്‌കുമാർ, കിച്ച സുദീപ്, ശ്രിയ ശരൺ, മുരളി ശർമ്മ, കൊട്ട ശ്രീനിവാസ റാവു, നവാബ് ഷാ, ജോൺ കൊക്കെൻ തുടങ്ങിയ ഒരു ശ്രദ്ധേയ താര നിര തന്നെ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ ഈ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. കെ.ജി.എഫ് പോലെയൊരു സിനിമായിരിക്കും ഇതെന്ന പ്രേക്ഷകരുടെ പ്രതീക്ഷകളെ ശരിവയ്ക്കുന്ന രീതിയിലുള്ള ഒരു ട്രൈലറാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്.  ഒരു കെജിഎഫ് വൈബ് പ്രേക്ഷകർക്ക് ട്രെയിലറിൽ ഉടനീളം കാണാൻ സാധിക്കും. ഉപേന്ദ്രയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നാണ് വരാൻ പോകുന്നത്.

ട്രെയിലർ രംഗങ്ങളിൽ നിന്നും ഈ ചിത്രത്തിലെ മാസ് സീനുകളും ഫൈറ്റ് സീനുകളും ക്യാമറ ഫ്രെമുകളും ബിജിഎമും എല്ലാം ഒന്നിന് മികച്ചതായി തന്നെയാണ് അനുഭവപ്പെടുന്നത്. മാർച്ച് പതിനേഴിനാണ്‌ ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായും ഈ സിനിമ റിലീസ് ചെയ്യും. കെജിഎഫ് ഓരോ പ്രേക്ഷകരിലും ഉണ്ടാക്കിയ ഓളം അതേപടി സൃഷ്ടിക്കാനോ അല്ലെങ്കിൽ അതിനു മുകളിൽ നിൽക്കാനോ ഈ ചിത്രത്തിന് സാധിക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ.

Scroll to Top