ഓ മൈ ഡാർലിംഗ് ചിത്രത്തിലെ നയൻതാര ഗാനം വൈറലാകുന്നു ; പ്രണയ രംഗങ്ങളിൽ തകർത്തഭിനയിച്ച് അനിഖയും മെൽവിനും …

യുവ നായികാ താരം അനിഖ സുരേന്ദ്രൻ മലയാളത്തിൽ ആദ്യമായി നായിക വേഷം ചെയ്യുന്ന പുത്തൻ ചിത്രമാണ് ഓ മൈ ഡാർലിംഗ്. ചെറുപ്രായത്തിൽ തന്നെ മലയാള സിനിമയിലേക്ക് കടന്നു വരികയും മലയാളം തമിഴ് ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ടുകൊണ്ട് ഒട്ടനവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്ത താരം കൂടിയാണ് അനിഖ. നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിലെ പുത്തൻ വീഡിയോ ഗാനം ഇപ്പോൾ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയാണ്. നയൻതാര സോങ് എന്ന പേരിലാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറാണ് ഈ ഗാനത്തിന്റെ വരികൾ തയ്യാറാക്കിയിരിക്കുന്നത്. ഷാൻ റഹ്മാനാണ് ഈണം പകർന്നിരിക്കുന്നത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത് അനിഖ സുരേന്ദ്രൻ, മെൽവിൻ ജി ബാബു എന്നിവർ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയമാണ്.

ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാവ് മനോജ് ശ്രീകണ്ഠ ആണ്. ആൽഫ്രഡ്‌ ഡി സാമുവലാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനിഖ, മെൽവിൻ എന്നിവർക്കൊപ്പം മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു എന്നിവരും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ ടീസർ ട്രെയിലർ വീഡിയോകളിൽ നിന്ന് ഇതൊരു പക്കാ റൊമാൻറിക് ചിത്രം ആയിരിക്കുമെന്നുള്ള സൂചന ലഭിച്ചിരുന്നു. ക്യാമറമാൻ അൻസാർ ഷായും എഡിറ്റർ ലിജോ പോളും ആണ് .

Scroll to Top