‘ഉളുന്തൂർപേട്ടൈ നായയ്ക്ക് നാഗൂർ ബിരിയാണി’; നയൻ‌താരയെ പ്രണയിച്ചതിനു കേട്ട അവഹേളനത്തെക്കുറിച്ച് വിഗ്നേഷ് ശിവൻ

Posted by

യൻതാരയുമായുള്ള പ്രണയത്തിന്റെ പേരിൽ ഒരുപാട് അവഹേളനം നേരിട്ടുവെന്ന് വിഘ്നേഷ് ശിവൻ. നയൻതാരയുടെ ജീവിതവും പ്രണയവും വിവാഹവുമെല്ലാം ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമിച്ച ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ലി’ലാണ് തങ്ങളുടെ പ്രണയത്തെപ്പറ്റി വിഘ്നേശ് ശിവൻ മനസുതുറന്നത്.

‘ഉളുന്തൂർപേട്ടൈ നായയ്ക്ക് കിട്ടിയ നാഗൂർ ബിരിയാണി’ എന്നായിരുന്നു ലോകം തങ്ങളുടെ ബന്ധത്തെ വിശേഷിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് എന്തുകൊണ്ട് നയൻതാരയെ പ്രണയിച്ചുകൂടാ എന്നും വിഘ്നേഷ് ചോദിക്കുന്നു.