റൊമാൻസ് രംഗങ്ങൾ ഒഴിവാക്കാൻ പ്രധാന കാരണം പ്രണയത്തിലായതിനു ശേഷം ; നടി ഉർവശി തുറന്നു സംസാരിക്കുന്നു

ഒരുക്കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയാണ് ഉർവശി. ഇപ്പോളും താരം സിനിമ മേഖലയിൽ അതിസജീവമാണ്. ഒരുപാട് ആരാധകരുള്ള താരത്തിനു തന്റെ സിനിമ ജീവിതത്തിലെ പല കഥാപാത്രങ്ങളെ പറ്റി ഉർവശി തുറന്നു സംസാരിക്കുകയാണ്. സീരിയസ്, പ്രണയം കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരുന്ന താരം വളരെ പെട്ടെന്നാണ് ഹാസ്യ മേഖലയിലേക്ക് കടന്നത്. ഇതിനു ശേഷം തനിക്ക് ഏത് കഥാപാത്രവും കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് താരം തെളിയിച്ചിരിക്കുകയാണ്.

Urvashi

എന്നാൽ ഇപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റം ഉണ്ടായതെന്ന് താരം തുറന്നു സംസാരിക്കുകയാണ്. അതിനയം തനിക്ക് യോജിച്ചതാണെന്ന് ഇപ്പോഴും തനിക്ക് തോന്നിട്ടില്ല. തന്റെ കൂടെ അഭിനയിക്കുന്നവർ അനുസരിച്ചിരിക്കും തന്റെ ഓരോ സിനിമകളും. ദിവസവും പാചകം ചെയ്യുമ്പോൾ കറി നന്നയി വരുമെന്ന് പറയുന്നത് പോലെയാണ് താരം തമാശ രൂപനെ പറഞ്ഞത്.

actress urvashi

മലയാളത്തിൽ സീരിയസ് കഥാപാത്രങ്ങൾ ചെയ്തോണ്ടിരുന്നപ്പോൾ തമിഴ് സിനിമകളിൽ ആ സമയത്ത് ഹാസ്യമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. അറിഞ്ഞുകൊണ്ടാണ് താൻ അത്ര കഥാപാത്രങ്ങൾ എടുത്തതെന്ന് ഉർവശി വെളിപ്പെടുത്തുന്നുണ്ട്. അതിനുപ്രധാനമായി രണ്ട് കാരണങ്ങളാണ് ഉണ്ടായിരുന്നത്. മഗളിര്‍മട്ടും ചെയ്യുന്ന സമയത്താണ് തനിക്ക് പ്രണയം ഉണ്ടാവുന്നത്. ആ സമയങ്ങളിൽ ലവ് രംഗങ്ങൾക്ക് കുറച്ചു റെസ്ട്രിക്ഷൻസ് വന്നിരുന്നു. തനിക്ക് സ്വയം തോന്നിയതാന്നെന്നും താരം എടുത്തു പറയുന്നുണ്ട്.

urvashi

പിന്നീട് തമിഴ് സിനിമയുടെ ട്രെൻഡ് മാറി. ഒരുപാട് എക്സ്‌പോസ് ചെയ്യുന്ന അവസരങ്ങളായിരുന്നു വന്നിരുന്നത്. എന്നാൽ അത്തരം വേഷങ്ങളോട് തനിക്ക് താത്പര്യമില്ലെന്ന് ഉർവശി പറയുന്നു. അപ്പോളാണ് തനിക്ക് ഹാസ്യം ശ്രെമിക്കാം എന്ന ചിന്ത വന്നത്. ശേഷം ഹാസ്യം ട്രാക്കിലൂടെ താൻ പോകാൻ തുടങ്ങി. തനിക്ക് ഏറ്റവും കൂടുതൽ സേഫാന്നെന്ന് തോന്നിയ ഒരിടമാണ് ഹാസ്യ കഥാപാത്രങ്ങൾ എന്ന് താരത്തിനു മനസ്സിലായി.

Scroll to Top