സ്വന്തം ഇഷ്ടപ്രകാരം ഒരാളുടെ കൂടെ പോയിട്ട് പിന്നീട് ഇഷ്ടക്കേട് കാരണം ബലാൽസംഗം ആരോപിക്കരുതെന്ന് നടി ഷീലു എബ്രഹാം. വിവാഹതേര ബന്ധങ്ങളിൽ ഏർപ്പെടുന്നവരെ ഞാൻ ഒരിക്കലും കുറ്റം പറയാറില്ല. അവരുടെ ഒരു ഭാഗത്ത് ഒരു ശരിയുണ്ടാകും. യൂട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് നടി ഷീലു എബ്രഹാം ഇത്തരം കാര്യങ്ങൾ സംസാരിച്ചത്. ചലച്ചിത്ര മേഖലയിൽ സ്ത്രീ പുരുക്ഷ ബന്ധങ്ങൾ ജനങ്ങൾ നേരിട്ട് അറിയുന്നതല്ല, അവരെ അറിയുക്കുന്നതാണ്.
വർഷങ്ങളോളം പരസ്പരം അറിയുന്നവർ ഇവരുടെ ഇടയിൽ ഇഷ്ടക്കേട് അല്ലെങ്കിൽ മറ്റ് പ്രേശ്നങ്ങൾ ഉണ്ടാവുമ്പോൾ പക തീർക്കാൻ വേണ്ടി കേസായിട്ട് വരും. ബലാൽസംഗം ചെയ്യുന്നത് കുറ്റകരമാണ്.എന്നാൽ സ്വന്ത ഇഷ്ട പ്രകാരം ചെയ്യുന്നത് ഒരിക്കലും കുറ്റകരമല്ല. ഒരു പത്തു നൂറ് തവണ പോയതിനു ശേഷം തന്നെ ബലാൽസംഗം ചെയ്തുവെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ല. ഓരോ ബന്ധത്തിൽ ഏർപ്പെടുമ്പോൾ പിന്നീട് ഉണ്ടാവുന്ന പ്രേശ്നങ്ങൾ തരണം ചെയ്യാനുള്ള മാനസികാരോഗ്യം പെൺകുട്ടികൾക്ക് വേണം.
കാര്യം സാധിക്കാൻ വേണ്ടി ഒരു ബന്ധത്തിൽ പോകരുത്. നിയമം സ്ത്രീകളുടെ ഭാഗത്താണെങ്കിലും ഇര എന്ന പേര് ഉണ്ടാവുമ്പോളാണ് ഏറ്റവും കൂടുതൽ മോശകരമാകുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ സ്ത്രീകൾ ഏറെ ശ്രെദ്ധ നൽകേണ്ടിയിരിക്കുന്നുവെന്ന് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഷീലു വ്യക്തമാക്കി.
ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ് എന്ന സിനിമയാണ് ഷീലുവിന്റെ ഏറ്റവും പുതിയ ചലച്ചിത്രം. ചിത്രത്തിന്റെ ഇടയിലാണ് ഒമർ ലുലുവിനെതീരെ യുവനടി ബലാൽസംഗ കേസ് നൽകുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത ഒട്ടേറെ തവണ തന്നെ ബലാൽസംഗം ചെയ്തുവെന്നായിരുന്നു യുവനടിയുടെ പരാതി. പരാതിയുടെ പിന്നിൽ വെക്തിവിരോധമുണ്ടെന്നായിരുന്നു ഒമർ ലുലു പ്രതികരിച്ചത്.