സത്യൻ അന്തിക്കാട് , മോഹൻലാൽ വീണ്ടും ഒന്നിക്കുന്നു? സൂചനയുമായി അഖിൽ സത്യൻ

മലയാള സിനിമ പ്രേമികളുടെ ഇഷ്ട കോംബോയാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട്. ഒരുപാട് മികച്ച സിനിമകളാണ് ഇരുവരും മലയാളികൾക്ക് വേണ്ടി സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ ഇതാ വർഷങ്ങൾക്ക് ശേഷം വീണ്ടും ഇരുവരും ഒന്നിക്കാൻ പോകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യനാണ് സത്യൻ അന്തിക്കാടും, മോഹൻലാൽ ഒന്നിക്കാൻ പോകുന്ന സൂചന നൽകിയത്.

sathyan anthikkad

ഈയൊരു വിവരം പുറത്തു വന്നതോടെ മലയാളി സിനിമ പ്രേക്ഷകരും ആരാധകരും ഏറെ സന്തോഷത്തിലാണ്. വനിതാ ഫിലിം അവാർഡിൽ സത്യൻ അന്തിക്കാടും, മോഹൻലാലും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് കൊണ്ടാണ് അഖിൽ ഈ കാര്യം മലയാളികളെ അറിയിച്ചത്. സത്യൻ അന്തിക്കാട്, മോഹൻലാൽ ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങളുടെ അടികുറപ്പായി ‘സൂപ്പർ ഇന്റെരെസ്റ്റിംഗ്’ ആണെന്നും താൻ ഏറെ ആവേശത്തിലാണെന്നും പറഞ്ഞു കൊണ്ടാണ് അഖിൽ ചിത്രങ്ങൾ പങ്കുവെച്ചത്.

mohanlal

മോഹൻലാലും, സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപാതമത്തെ സിനിമയായിരിക്കും എന്നതാണ് മറ്റൊരു സത്യം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയായിരിക്കും സിനിമ നിർമ്മിക്കുന്നതെന്ന് സത്യൻ അന്തിക്കാട് മുമ്പ് അറിയിച്ചിരുന്നു. എട്ട് വർഷങ്ങൾക്ക് ശേഷമാണ് സത്യൻ അന്തിക്കാടും, മോഹൻലാലും വീണ്ടും ഒന്നിക്കുന്നത്. 2015ൽ റിലീസ് ചെയ്ത എന്നും എപ്പോഴും എന്ന സിനിമയായിരുന്നു ഇരുവരും ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

mohanlal and sathyan anthikkad

ജയറാമിനെ പ്രധാന കഥാപാപത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തീയേറ്ററിൽ ഇറങ്ങിയ ഏറ്റവും അവസാന സിനിമ. അതുമാത്രമല്ല നിലവിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിലാണ് മോഹൻലാൽ അഭിനയിച്ചോണ്ടിരിക്കുന്നത്. സിനിമയിലെ മറ്റൊരു പ്രേത്യേകതയാണ് മോഹൻലാലും, നടി ശോഭനയും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചലച്ചിത്രം കൂടിയാണ്. വിജയകരമായി സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്.

Scroll to Top