വെറുതെ പത്ത് മുപ്പത്തഞ്ച് കിലോ ശരീരത്തില്‍ നിന്ന് കളയാൻ ആർക്കെങ്കിലും ഭ്രാന്ത് ഉണ്ടോ. മുഖത്തിന്റെ രൂപം മാറ്റി, വികൃതമായി! പൃഥ്വിരാജിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മല്ലിക സുകുമാരൻ….

Posted by

മലയാള സിനിമയിൽ മുൻനിര നായകന്മാരിൽ ഒരാളാണ് പൃഥ്വിരാജ്, അടുത്തിടെ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ ചിത്രം ആടുജീവിതം മികച്ച വിജയമാണ് കൈവരിച്ചിരുന്നത് . ചിത്രത്തിലെ മികച്ച പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള സംസഥാന അവാർഡും ലഭിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന് അവാർഡ് ലഭിച്ചെങ്കിലും ഒരു വലിയ വിഭാഗം സിനിമാ പ്രേമികള്‍ക്ക് അതില്‍ അതൃപ്തി ഉണ്ട്. ആടുജീവിതം എന്ന സിനിമയ്‌ക്ക് വേണ്ടി പൃഥ്വിരാജ് എന്ന നടനും സംവിധായകൻ ബ്ലെസ്സിയും എടുത്ത കഷ്ടപ്പാടുകൾ മലയാളികൾക്ക് അറിവുള്ള കാര്യമാണ്. എന്നാൽ ചിത്രത്തില്‍ പൃഥ്വിയുടെ അഭിനയം നാച്ചുറല്‍ അല്ല എന്ന രീതിയിൽ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ, വിമർശകർക്ക് മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് നടി മല്ലികാ സുകുമാരൻ. പൃഥ്വിരാജിനെ വിമർശിക്കുന്നവർ അതുപോലെ ചെയ്തു കാണിക്കട്ടെ എന്നാണ് മല്ലിക സുകുമാരന്റെ പ്രതികരണം.

images2851291582679483790214912

മല്ലികയുടെ വാക്കുകൾ ഇങ്ങനെ, ആടുജീവിതം എന്ന സിനിമയ്‌ക്ക് എന്റെ മകൻ പൃഥ്വിരാജിന് ലഭിച്ച അംഗീകാരത്തില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഒരു സിനിമ ആകുമ്പോൾ അതിൽ പലതരത്തിലുള്ള വിമർശനങ്ങള്‍ ഉണ്ടാവും. സിനിമകൾ എല്ലാവർക്കും ഒരുപോലെ ചിത്രം ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ വിമർശനങ്ങൾ പറയുമ്പോൾ അതില്‍ ഒരു ആത്മാർത്ഥത ഉണ്ടായിരിക്കണം. മുഖം ഒന്ന് സോഷ്യല്‍ മീഡിയയില്‍ വരാൻ വേണ്ടി നാല് ഡയലോഗ് അടിച്ച്‌ പറയുന്നവർ അവരുടെ സൃഷ്ടിയെ കുറിച്ചുകൂടി ചിന്തിക്കണം. മഹാകാവ്യങ്ങള്‍ രചിച്ചവരൊന്നുമല്ല ഈ സിനിമയെപ്പറ്റി പറയുന്നത്.

സിനിമ ഇറങ്ങി, അതിന് അവാർഡും ലഭിച്ചു. ഇപ്പോഴും ആള്‍ക്കാർ അഭിനന്ദിച്ചു കൊണ്ടിരിക്കുന്നു. ഒരു പ്രൊഫസർ ഇംഗ്ലീഷില്‍ ബ്ലെസിയെയും ആടുജീവിതത്തെയും പൃഥ്വിരാജിനെയും പ്രശംസിച്ചിട്ടുണ്ട്. ഒരാള്‍ ഒരു കഥാപാത്രമായി മാറാൻ കഷ്ടപ്പെടുന്നതും അഭിനയത്തിന്റെ ഭാഗമാണ്. വെറുതെ പത്ത് മുപ്പത്തഞ്ച് കിലോ ശരീരത്തില്‍ നിന്ന് കളയാൻ ആർക്കെങ്കിലും ഭ്രാന്ത് ഉണ്ടോ. മുഖത്തിന്റെ രൂപം മാറ്റി, വികൃതമായി, എല്ലും തോലുമായി. അതും അഭിനയത്തിന് വേണ്ടി തന്നെ ചെയ്തതാണ്. എല്ലാവർക്കും അത് സാധിക്കില്ല. ഈ പറഞ്ഞപോലെ പറയുന്നവർ ഒന്ന് അങ്ങനെ ചെയ്തു കാണിക്കട്ടെ. അത് ബുദ്ധിമുട്ടാണ് എന്നും മല്ലിക സുകുമാരൻ പ്രതികരിച്ചു.