മാമ്മോദീസ മുങ്ങിയ ശേഷം കുഞ്ഞിനെ മൂന്ന് ദിവസത്തേക്ക് അന്യ മതസ്ഥർക്ക് കൊടുക്കാൻ പാടില്ല ; പള്ളിയിലെ അച്ഛന്റെ വാക്കുകൾക്ക് പ്രതികരണവുമായി സാന്ദ്ര തോമസ്

നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ കൂടെ ഫ്രൈഡേ ഫിലിംസ് പ്രൊഡക്ഷൻ എന്ന സിനിമ കമ്പനി ആരംഭിച്ച് മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. വിജയ് ബാബുവിന്റെ കൂടെ നിന്ന് പിരിഞ്ഞതിന് ശേഷം പ്രോഡക്ഷൻസ് എന്ന കമ്പനി താരം നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സാന്ദ്ര തോമസിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് നിലവിൽ ചർച്ച വിഷയമായി മാറിയിരിക്കുന്നത്.

sandra thomas

സാന്ദ്ര കുറിച്ചത് ഇങ്ങനെ ” ഈ നാടിനു എന്ത് പറ്റി.. ഇന്ന് അടുത്തുള്ള ഒരു കുട്ടിയുടെ മാമ്മോദീസ കൂടാൻ പള്ളിയിൽ പോയി. അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു. അവിടെ കൂടിയ ജനങ്ങളോട് പള്ളിയിലെ അച്ഛൻ ചില വിചിത്രമായ നിർദേശങ്ങൾ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. അതിലൊന്ന്, മാമ്മോദീസയ്ക്ക് ശേഷം മൂന്ന് ദിവസത്തേക്ക് അന്യ മതസ്ഥർക്ക് കൊടുക്കാൻ പാടില്ല.

sandra

രണ്ട്, മൂന്ന് ദിവസത്തേക്ക് കുഞ്ഞിനെ കുളിപ്പിക്കാൻ പാടില്ല. മൂന്ന്, അഥവാ കുളിപ്പിക്കാൻ അത്ര നിർബന്ധമാണെങ്കിൽ ഒരു പാത്രത്തിൽ ഇരുത്തി തുണി കൊണ്ട് തുടച്ചെടുക്കാം. ആ വെള്ളം ജീവിതക്കാലം സൂക്ഷിച്ചു വെക്കുകയും വേണം. അതുമാത്രമല്ല മൂന്ന് ദിവസം കഴിഞ്ഞ് കുളിപ്പിക്കുന്ന വെള്ളം പുഴയിൽ ഒഴുക്കി വിടണം. ജീവിതക്കാലം മുഴുവൻ സംഭ വിശ്വസിച്ച് സഭ പറയുന്നത് അനുസരിച്ച് ജീവിക്കണം.

sandra productions

സ്തോത്രം ഹല്ലേലുയ്യ! സംഭ നീണാൾ വാഴട്ടെ” എന്നിങ്ങനെയായിരുന്നു സാന്ദ്ര തോമസ് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പോസ്റ്റിന്റെ താഴെ ഏത് സഭയാണെന്ന് വെളിപ്പെടുത്തണം, ഇങ്ങനെയൊന്നും കേരളത്തിൽ ഉണ്ടാവാൻ സാധ്യതയില്ലെന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തിയത്. മറ്റ് ചിലർ ആകട്ടെ ഈ കാര്യത്തോടെ പിന്തുണച്ച് രംഗത്തെത്തിട്ടുണ്ട്. ഓരോ മതത്തിനു അവരുടെതായ ആചാരങ്ങളും, നിയമങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് പലരും എത്തിയത്.

Scroll to Top