വീഡിയോ ഇഷ്ടമായില്ലെങ്കിൽ അത് പറയാം ; രണ്ട് വർഷമായി ഒരു രോഗത്താൽ ഞാൻ പോരാടുകയാണ്, വേദനയോടെ നടി അന്ന രാജൻ

മലയാള സിനിമയിൽ തന്റെതായ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് തന്നെ നേടിയെടുത്ത സിനിമ നടിയാണ് അന്ന രാജൻ. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് അന്ന രാജൻ സിനിമ മേഖലയിലേക്ക് കടന്നു വന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നായികയായും, അല്ലാതെയും ഒട്ടനവധി വേഷങ്ങൾ കൈകാര്യം ചെയ്യാനുള്ള ഭാഗ്യം താരത്തിനു ലഭിച്ചിട്ടുണ്ട്.

anna rajan actress

എന്നാൽ ഇപ്പോൾ അഭിനയത്തിനെക്കാളും ഉദ്‌ഘാടനങ്ങളിലൂടെ ഒട്ടേറെ ആരാധകരെ നേടിയെടുക്കാൻ താരത്തിനു കഴിഞ്ഞു. തടിയുടെ പേരിൽ അന്ന രാജനു ഒരുപാട് ബോഡി ഷെയ്മിങ് ലഭിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു സത്യം. ഇപ്പോൾ ഇതാ താൻ ഡാൻസ് ചെയ്ത വീഡിയോയുടെ കമന്റ് സെക്ഷനിൽ നിരവധി പേർ മോശമായി കമന്റ് ഇട്ടപ്പോൾ അതിനെതിരെ വളരെ വേദനയോടെ സംസാരിക്കുന്ന അന്നയെയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

Anna rajan

“മാംസപിണ്ഡത്തിന് അനങ്ങാൻ വയ്യ” എന്നായിരുന്നു തന്റെ നൃത്തം കണ്ട ഒരാൾ ഇട്ട കമന്റ്. ഇത് ശ്രെദ്ധയിൽപ്പെട്ട അന്ന സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചാണ് സോഷ്യൽ മീഡിയയിൽ താരം എത്തിയിരിക്കുന്നത്. “നിങ്ങൾക്ക് ഞാനോ എന്റെ വീഡിയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറയാം. പക്ഷെ ഇങ്ങനെ കമന്റ് ചെയ്യുകയും, ആ കമന്റ് ചെയ്യുന്നതും വളരെ വേദനകരമാണ്.

Anna post

ഒരുപാട് കാരണങ്ങളാൽ ഞാൻ എന്റെ വിഷമങ്ങൾ നിയന്ത്രിച്ചു. നിലവിൽ ഞാൻ ഓട്ടോ ഇമ്മ്യൂൺ തൈറോഡ് രോഗവുമായി പോരാടുകയാണ്. ചിലപ്പോൾ എന്റെ ശരീരം നീർവീക്കം കാണിക്കും, അടുത്ത ദിവസം മെലിഞ്ഞതും, മുഖം വീർക്കുന്നതും, ജോയിന്റ് പെയിന്റുകളും തുടങ്ങി മറ്റ് ധാരാളം ലക്ഷണങ്ങൾ കാണിക്കും. ഇന്നിട്ടും ഈയൊരു രണ്ട് വർഷമായി പരമാവധി ഞാൻ ശ്രെമിച്ചിട്ടുണ്ട്. പിന്നെ ഞാൻ ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കില്ല. നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ അത് വിട്ടേക്ക. പക്ഷെ ദയവു ചെയ്ത ഇങ്ങനെ കമന്റ് ചെയ്യരുത്” എന്നായിരുന്നു അന്ന രാജൻ പങ്കുവെച്ചത്.

Scroll to Top