‘ചിക്കൻ വാങ്ങാൻ പോയ ജോസിൽ നിന്ന് വിശേഷത്തിൽ’ വരെ എത്തി നിൽക്കുന്ന ബൈജു എഴുപുന്ന..

Posted by

വില്ലൻ വേഷങ്ങളിലും ​ഗുണ്ടാ റോളുകളിലും ഹാസ്യ വേഷങ്ങളിലുമെല്ലാം പ്രേക്ഷകർ വർഷങ്ങളായി കാണുന്ന മുഖമാണ് നടൻ ബൈജു ഏഴുപുന്നയുടേത്. മുപ്പത് വർഷത്തിന് മുകളിലായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന ബൈജു തന്റെ ഏറ്റവും പുതിയ സിനിമയായ “വിശേഷം “മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നതിന്റെ സന്തോഷത്തിലാണ്. മുപ്പത്തിമൂന്ന് വർഷമായി മലയാള സിനിമയുടെ ഭാ​ഗമാണ് ഞാൻ. എന്റെ ആദ്യത്തെ സിനിമ പാതി വഴിയിൽ മുടങ്ങി. പിന്നീടാണ് ‘ഇരിക്കൂ എം.ഡി അകത്തുണ്ട് എന്ന ‘സിനിമ ചെയ്യുന്നത്. ഇപ്പോൾ വിശേഷം വരെ എത്തി നിൽക്കുകയാണ് സിനിമാ ജീവിതം.
വളരെ താൽപര്യത്തോടെ താൻ ചെയ്ത കഥാപാത്രമാണ് വിശേഷത്തിലേത് എന്നാണ് സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞത്.

ഇത്രയും ചെറിയ സിനിമ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുവെന്നത് വലിയ കാര്യം തന്നെയാണ്. വിശേഷത്തിലെ സുഭാഷ് എന്ന കഥാപാത്രം എനിക്ക് കിട്ടിയപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. അതൊരു വലിയ കഥാപാത്രമായിരുന്നു. അത് എനിക്ക് അവർ തരുമെന്ന് കരുതിയില്ല. മുമ്പ് ഒരുപാട് വലിയ സിനിമകളിൽ തിരക്കഥാകൃത്തൊക്കെ ആദ്യം പറഞ്ഞ് വെച്ച കഥാപാത്രം കിട്ടാതെ ചെറിയ റോളുകളിലേക്ക് എന്നെ മാറ്റിയ സ്ഥിതിയുണ്ടായിട്ടുണ്ട്. ‌ആദ്യമൊക്കെ സങ്കടമുണ്ടായിരുന്നു. ഇപ്പോഴില്ലാ.

വിശേഷത്തിന്റെ പൂജ സമയത്ത് വലിയ പരി​ഗണന എനിക്ക് കിട്ടിയിരുന്നു. കുടുംബത്തിലെ അം​ഗത്തെപ്പോലെയാണ് അവർ കണ്ടതെന്നാണ് അതുകൊണ്ട് തന്നെയാണ് വിശേഷം സിനിമ തനിക്ക് സെപ്ഷ്യലാകാനുള്ള കാരണം. പുതിയ സിനിമകൾ നിരവധി വരുന്നുണ്ടെന്നും ഇതുവരെയും ഒരു വർഷം പോലും ഞാൻ സിനിമയില്ലാതെ ഇരുന്നിട്ടില്ല. കൂടാതെ എന്നെ അവഗണിച്ച പടം 128 നിലയിൽ പൊട്ടിയത് കണ്ടിട്ടുണ്ടെന്നും അനുഭവം പറയവെ ബൈജു പറഞ്ഞു. പിന്നീട് നടനും സംവിധായകനുമെല്ലാമായ സന്തോഷ് പണ്ഡിറ്റിനെ കുറിച്ചും ബൈജു സംസാരിച്ചു. ഒരു നമ്പർ വൺ ബിസിനസ് മാനാണ് സന്തോഷെന്ന് ബൈജു പറയുന്നു.
. ബോച്ചെയും അതുപോലെ നമ്പർ വൺ ബിസിനസ് മാനാണ്. ആ ബ്രാന്റ് പുള്ളിയായി ഉണ്ടാക്കിയെടുത്താണ്. പുള്ളി ഒരുപാട് ചാരിറ്റിയും ചെയ്യുന്നുണ്ടെന്നും ബൈജു പറഞ്ഞു.