ഗായിക സിതാര കൃഷ്ണകുമാറിന് ജന്മദിനാശംസകൾ നൽകി കഴിഞ്ഞ ദിവസം നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രെദ്ധ നേടുന്നത് ഇതിന്റെ ഭാഗമായി ഗായകരായ മിഥുൻ ജയരാജ്, വിധു പ്രതാപ് പങ്കുവെച്ച കുറിപ്പാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ഇരുവരുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. സിതാര നൃത്തം ചെയ്യുന്ന രംഗങ്ങളുടെ മുന്നിൽ വെച്ച് അതേ ചുവട് അനുകരിക്കുന്ന രസകരമായ ദൃശ്യങ്ങളാണ് വിധു പ്രതാപ് പങ്കുവെച്ചത്.

കേരളത്തിൽ തന്നെ നിരവധി ആരാധകരാണ് ഗായികയായ സിതാര കൃഷ്ണയ്ക്കുള്ളത്. സിതാര ആലപിച്ച ഗാനങ്ങൾ ഇന്നും ഓരോ ഗാന പ്രേമികളുടെ ഇടയിൽ സജീവമായി നിലനിൽക്കുന്ന ഒന്നാണ്. വിധു പ്രതാപ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ “കഴിഞ്ഞ നാല് വർഷമായി ഞാൻ ഏറ്റവും കൂടുതൽ കാണുന്ന എന്റെ കൂട്ടുകാരി അറിയുന്നത്തിന്. നമ്മൾ ഒരുമിച്ചുള്ള അഞ്ചോ ആറോ ചിത്രങ്ങൾ മാത്രമാണ് കൈയിലുള്ളത്. അതിൽ ചിലത് ഞാൻ തന്നെ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

vidhuprathap official 20240703 00011626382716366370995

ബാക്കിയുളള ചിത്രങ്ങളിൽ എന്നെ കാണാൻ അത്ര പോരാ. തിരക്കിൽ നിന്നും തിരക്കിലേക്ക് ഓടുന്ന നിന്നെ പിടിച്ചു നിർത്തി ഫോട്ടോ എടുക്കാൻ എന്റെ മുമ്പിൽ മറ്റ് മാർഗങ്ങൾ ഒന്നുമില്ല സിതു, ഹാപ്പി പിറന്നാൾ പെണ്ണെ” എന്നായിരുന്നു. സിതാരക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് മിഥുവിന്റെ ആശംസകൾ.

“പിറന്നാൾ ആശംസകൾ സിത്തുവേ, വയറു കൊളത്തി പിടിക്കുന്നത് വരെ അലറി ചിരിക്കാനും, കൊച്ചു കുട്ടികളെക്കാളും അലമ്പായി കൊഞ്ഞനം കുത്താനും, രാത്രി മൂന്ന് മണി വരെ ഇരുത്തി ഉപദേശിക്കാനും, മനസ്സിലാവത്ത കാര്യത്തിനു ഒരുമിച്ച് കരയാനും, നിരുപാധികം കൂടെ നിൽക്കാനും കൂടെ ഉണ്ടാവും എന്ന ധൈര്യം നല്ലോണം ഉണ്ട് എനിക്ക്. കൂടുതൽ ഡെക്കറേഷൻസിനു മുതിരുന്നില്ല. പിറന്നാളുമ്മകൾ” എന്നായിരുന്നു മിഥുൻ കുറിച്ചത്.