മലയാള സിനിമ പ്രേക്ഷകർ ഇരുകൈകൾ നീട്ടി സ്വീകരിച്ച സിനിമയാണ് മമ്മൂട്ടി പ്രധാന കഥാപാത്രമായി അഭിനയിച്ച “ഭ്രമയുഗം”. ഇപ്പോൾ ഇതാ ഭ്രമയുഗം സിനിമയുടെ സ്പൂഫ് കണ്ട് മമ്മൂക്ക ബാക്ക് സ്റ്റേജിൽ വന്ന് അഭിനന്ദിച്ചെന്ന് നടൻ ടിനി ടോം. മമ്മൂക്ക വളരെ മനോഹരമായി അവതരിപ്പിച്ച ഈ കഥാപാത്രത്തെ ഒരംശം പോലും അവതരിപ്പിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് ടിനി ടോം പറയുന്നു. ഇപ്പോൾ ഇതാ ടിനി ടോം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രെദ്ധ നേടുന്നത്.

image editor output image1596691307 1720169192710201800023589820480

ഏറെ നാളത്തെ ഫലത്തിന്റെ ഒടുവിലാണ് ഇതുപോലെ ഒരു സ്കിറ്റ് നിർമ്മിച്ചതും അതിൽ അഭിനയിച്ചതും. അമ്മ സംഘടനയുടെ നേതൃത്വത്തിൽ നടന്ന ഒരു സ്കിറ്റ് കൂടിയായിരുന്നു ഇത്. മമ്മൂക്ക പോലെ ഒരു നടൻ കൈകാര്യം ചെയ്ത ഈയൊരു കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ തന്നെ താൻ കണ്ടതിൽ ഏറ്റവും വലിയ ഭാഗ്യം ആയിരുന്നു. അദ്ദേഹം ചെയ്തതിൽ ഒരംശം പോലും ചെയ്യാൻ കഴിഞ്ഞില്ലെന്ന് അറിയാം. മമ്മൂക്ക മാത്രമല്ല പരിപാടിയ്ക്ക് ശേഷം സിദ്ധിക്ക് ഇക്കയും, രമേശ് പിഷാരടിയും അഭിനന്ദനവുമായി തൊട്ട് പിന്നാലെ എത്തിയിരുന്നു എന്ന് ടിനി ടോം പറഞ്ഞു.

മമ്മൂട്ടിയുടെ പേർസണൽ മേക്കപ്പ് ആർടിസ്റ്റായ സലാം അരൂക്കുറ്റിയാണ് കൊടുമൺ പോറ്റിയായി തന്നെ ഒരുക്കിയത്. വോട്ട് ചോദിച്ച് ഒരു രാഷ്ട്രീയക്കാരൻ മനയിലെത്തുകയും പിന്നീടുണ്ടാവുന്ന സംഭവബഹുലമായ രംഗങ്ങളാണ് ടിനി ടോം ആൻഡ് ടീം വളരെ ഗംഭീരമായി അവതരിപ്പിച്ചത്. നിറഞ്ഞ കൈയടിയും അഭിനന്ദനങ്ങളുമാണ് ഇരുവർക്കും ലഭിച്ചത്.

വനിത ഫിലിം അവാർഡ് വേദിയിൽ വെച്ചായിരുന്നു മമ്മൂക്കയുടെ മുന്നിൽ വെച്ച് തന്നെ ടിനി ടോം കൊടുമൺ പോറ്റിയുമായി എത്തിയത്. ടിനി ടോം കൂടാതെ ഹരീഷ് കണാരനും, ബിജു കുട്ടനും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഇരുവരുടെയും സ്കിറ്റിനെ വിമർശിച്ചു കൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.