മഡ് ഹൗസ് റിസോർട്ടിൽ അവധി ആഘോഷിച്ച് നടി എസ്തർ അനിൽ… താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ കാണാം…
ഒരൊറ്റ ചിത്രത്തിലെ കഥാപാത്രത്തിലൂടെ കരിയർ മാറിമറിയുന്ന ഒട്ടേറെ താരങ്ങളെ നമ്മൾ കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൽ വേഷമിട്ട് നിരവധി ആരാധകരെ സ്വന്തമാക്കുകയും ഒരു മികച്ച ബാലതാരമായി ശ്രദ്ധിക്കപ്പെടുകയും ചെയ്ത താരമാണ് നടി എസ്തർ അനിൽ. ഒമ്പതാം വയസു മുതൽക്ക് ചലച്ചിത്ര രംഗത്തേക്ക് എത്തിയ ഈ കൊച്ചു മിടുക്കി ഇപ്പോഴും സിനിമകളിൽ സജീവമായി തുടരുന്നു. നല്ലവൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച എസ്തറിന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ചത് 2013 ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രമാണ്. …