മോളേ, എനിക്ക് മോളോട് സംസാരിക്കണം’; ഒന്ന് മുറിയിലേക്ക് വരുമോ! സിനിമയിൽ നിന്നുമുള്ള മോശം അനുഭവം വെളിപ്പെടുത്തി തിലകന്റെ മകള്‍ സോണിയ തിലകൻ

Posted by

മലയാള സിനമയിൽ നിന്ന് തനിക്കും മോശം അനുഭവം ഉണ്ടായി‌ട്ടുളളതായി തിലകന്റെ മകൾ സോണിയ തിലകൻ. അച്ഛനെ പുറത്താക്കിയതില്‍ മാപ്പുപറയണമെന്നും, എനിക്ക് മോളോട് സംസാരിക്കാൻ മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടുകൊണ്ടാണ് സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടൻ തന്നെ വിളിച്ചത് എന്നാണ് സോണിയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുളള ചർച്ചകളുടെ ഭാഗമായാണ് സോണിയയുടെ തുറന്നുപറച്ചിൽ. ചെറുപ്പം മുതൽ കാണുന്ന വ്യക്തിയായിരുന്നു ഇയാൾ.

മോളേ എന്ന് വിളിച്ചാണ് അന്ന് സന്ദേശം ഇയാൾ അയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ വെളിപ്പെടുത്തി. ഉചിതമായ സമയം വരുമ്പോൾ നടന്റെ പേര് വെളിപ്പെടുത്തുമെന്നും തത്കാലം നിയമ നടപടികളുമായി മുന്നോട്ട് പോകാൻ സമയമില്ലെന്നും സോണിയ വ്യക്തിമാക്കി. ഹേമ കമ്മറ്റി റിപ്പോർട്ടിൽ തിലകൻ അനുഭവിച്ച പ്രശ്നങ്ങളെ കുറിച്ചുള്ള പരാമർശമുണ്ടായിരുന്നു.

സിനിമയിൽ മാഫിയ സംഘമുണ്ട് എന്ന് പറഞ്ഞ പ്രഗത്ഭനായ നടനെ സിനിമയിൽ നിന്ന് വിലക്കുകയും പിന്നീട് സീരിയലിൽ അഭിനയിക്കാൻ പോയപ്പോൾ അവിടെ സീരിയൽ അഭിനയതക്കളുടെ സംഘടന വിലക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുന്നന്നും . ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ കാര്യം സോണിയയും ശരിവെക്കുന്നുണ്ട്.


ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അമ്മ സംഘടന പിരിച്ച് വിടണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും സോണിയ കൂട്ടിച്ചുചേർക്കുന്നു. സംഘടനയുടെ യോഗം നടക്കുമ്പോൾ അറുപതിലധികം ഗുണ്ടകളെ പുറത്ത് തയ്യാറാക്കി വച്ചിരുന്നു എന്ന് തിലകൻ പറഞ്ഞിരുന്നെന്നും സോണിയ പറയുന്നു. അമ്മ എന്ന സംഘടന കോടാലി ആണെന്ന് അച്ഛൻ പറഞ്ഞിരുന്നുവെന്നും തന്‍റെ അനുഭവവും മറിച്ചല്ലെന്നും പറഞ്ഞ സോണിയ ആളുകളെ പുറത്താക്കാനും പീഡകർക്ക് കൂട്ടുനിൽക്കാനുമാണോ ഈ സംഘടന എന്നും ചോദിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവൻ പുറത്തുവിടണമെന്നും ഇരകൾക്ക് നീതി കിട്ടണമെന്നുമാണ് തന്റെ ആവശ്യം. ഇതിനായി സർക്കാർ നിയമം ഉണ്ടാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.