മലയാളികളുടെ പ്രിയ താരരാജാവും, കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പിറന്നാൾ ആശംസകൾ നേർന്നതിന്റെ പേരിൽ നടനായ ഷമ്മി തിലകനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമുണ്ടായി. ഷമ്മി തിലകൻ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് സെക്ഷനിൽ നിരവധി പേർ സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്തെത്തിയത്. എന്നാൽ തന്നെ വിമർശിക്കാൻ എത്തിയവർക്കും ചുട്ട മറുപടി നല്കാൻ ഷമ്മി തിലകൻ മറന്നില്ല.

640px suresh gopi win1996530247891982516

“ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം. ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി, സിനിമയും സേവനവും ഒരുമിച്ചു ച്ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ, സംഗീതമാം ജീവിത പാതയിൽ, സന്തോഷങ്ങൾ നിറയട്ടെ എന്നും, പിറന്നാളാശംസകൾ പ്രിയ സുഹൃത്തേ, സ്നേഹത്തിൻ പര്യായമേ” എന്നായിരുന്നു ഷമ്മി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. സുരേഷ് ഗോപിയുടെ ചിത്രവും പോസ്റ്റിന്റെ കൂടെ ഉണ്ടായിരുന്നു. ഈയൊരു കുറിപ്പിനായിരുന്നു സൈബർ ആക്രമണം ഉണ്ടായത്.

shammi thilakan4124054710077475486

ഷമ്മിയുടെ പിതാവായ തിലകന്റെ പേര് വെച്ചും നിരവധി പേർ അതിരൂക്ഷമായി പരാമർശിച്ചു. “നമ്മളുടെ തിലകൻ ചേട്ടന്റെ പേര് മോശമാക്കരുത്” എന്ന് പറഞ്ഞ് അനേകം പേർ കമന്റ് ബോക്ക്സിൽ എത്തിയിരുന്നു. “ജാഗ്രത” എന്നായിരുന്നു ഷമ്മി മറുപടി പറഞ്ഞത്. ഇത് ആദ്യമായിട്ടല്ല സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി ഷമ്മി തിലകൻ എത്തുന്നത്. തൃശ്ശൂരിൽ ഭൂരിപക്ഷത്തോടെ ലോകസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോലും ഷമ്മി പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

എന്തായാലും ഇത്തരം കമന്റ്സിനെതിരെ ഷമ്മി തിലകൻ മറുപടി ഒട്ടും വൈകിയില്ല എന്നതാണ് സത്യം. ഇത്തരം ആക്രമണങ്ങൾ ഉണ്ടാവുമ്പോൾ ഷമ്മി തിലകൻ ശക്തമായ മറുപടി നല്കാൻ മറക്കാറില്ല. അഭിനയ രംഗത്ത് ഷമ്മി തിലകനും, സുരേഷ് ഗോപി മികച്ച സുഹൃത്തക്കളാണ്. സുരേഷ് ഗോപിയുടെ എല്ലാ വിശേഷങ്ങൾക്കും ഷമ്മി തിലകൻ സന്തോഷം അറിയിക്കാറുണ്ട്.