മലയാള സിനിമാ രംഗത്തെ വിവാദങ്ങളിൽ ശക്തമായി തന്റെ അഭിപ്രായം പറയുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സൂപ്പർ താരങ്ങളായാലും തന്റെ വിമർശനം മുഖം നോക്കാതെ സംവിധായകൻ പറയും. ഇതിന്റെ പേരിൽ നിരവധി കേസുകളും ശാന്തിവിള ദിനേശിനെതിരെ വന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങളിലും ശാന്തിവിള ദിനേശിന് തന്റേതായ അഭിപ്രായമുണ്ട്. നടിമാരുടെ ആരോപണങ്ങൾ മലയാള സിനിമാ ലോകത്തെ നാണം കെടുത്തെന്ന് ഇദ്ദേഹം പറയുന്നു. അതേസമയം ചില ആരോപണങ്ങൾ ശരിയാണെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. കഴിഞ്ഞ ദിവസം നടി ചാർമിള സംവിധായകൻ ഹരിഹരനെതിരെ ഉന്നയിച്ച ആരോപണത്തിൽ പ്രതികരിക്കുകയാണ് ശാന്തിവിള ദിനേശിപ്പോൾ. ഈ വിഷയത്തിൽ ചാർമിളയ്ക്കൊപ്പമാണ് താനെന്ന് സംവിധായകൻ പറയുന്നു. ഫ്രെയിം ടു ഫ്രെയിമിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
യേശുദാസിന്റെ പാട്ട് കേൾക്കാനേ കൊള്ളാവൂ. യേശുദാസിനെ ആരാധിക്കാൻ കൊള്ളില്ല. കാരണം വ്യക്തിയെന്ന നിലയിൽ വട്ട പൂജ്യമാണ്. ഒരുപാട് കാര്യങ്ങൾ എനിക്കറിയാം. പക്ഷെ എന്റെ വീട്ടിലും കാറിലും യേശുദാസിന്റെ പാട്ടല്ലാതെ ഒറ്റയാളുടെ പാട്ട് വെക്കില്ല. ഹരൻ സാറിന്റെ നല്ല സിനിമകൾ നമ്മൾ കണ്ടു. പക്ഷെ കോടാമ്പക്കത്ത് വളർന്നതിന്റെ എല്ലാ കുഴപ്പവും കൈയിൽ കാണും. തുടക്കത്തിൽ കുറേ കൂതറ സിനിമകൾ ചെയ്തിട്ടുണ്ട്.ഒരിക്കലും ആ കുട്ടി കള്ളം പറയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ നെടുമുടി വേണുവിന്റെ പൂരം എന്ന സിനിമയിലെ നായകനായ വിഷ്ണുവാണ് സാക്ഷി. പിആർഎസ് പിള്ളയുടെ മകനാണ് വിഷ്ണു. അങ്ങനെയൊരാൾ പറയുന്നത് നമുക്കങ്ങനെ തള്ളിക്കളയാൻ പറ്റില്ല. ഞാൻ ചാർമിളയുടെ പക്ഷത്ത് നിന്ന് നിൽക്കുന്നു. പരിണയത്തിൽ മോഹിനിക്ക് പകരം ചാർമിളയായിരുന്നെങ്കിൽ മോഹിനിയുടെ നൂറിരട്ടി നന്നായേനെ.ചാർമിളയോട് ഹരിഹരൻ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അയാളെ താൻ ഇനി ഗുരുനാഥനായി കാണില്ലെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ചാർമിള ഒരു ചാനലിലൂടെ ഹരിഹരനെതിരെ ആരോപണം ഉന്നയിച്ചത്. അഡ്ജസ്റ്റ്മെന്റിന് വഴങ്ങാത്തതിനാൽ പരിണയം എന്ന സിനിമയിൽ അവസരം നഷ്ടമായെന്നാണ് ചാർമിള ആരോപിച്ചത്.
നടൻ വിഷ്ണു മുഖേനെയാണ് ഹരിഹരൻ ഇക്കാര്യം ചോദിച്ചതെന്നും ചാർമിള ആരോപിച്ചു. തങ്ങളെ രണ്ട് പേരെയും സിനിമയിൽ നിന്ന് ഇദ്ദേഹം ഒഴിവാക്കിയെന്നും ചാർമിള പറഞ്ഞു.
മലയാള സിനിമാ രംഗത്തെ നിരവധി പ്രമുഖർക്കെതിരെയാണ് ഇപ്പോൾ ആരോപണം വന്നിരിക്കുന്നത്. രഞ്ജിത്ത് സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ബാബുരാജ് തുടങ്ങിയവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് താരങ്ങൾക്കെതിരെ ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ ആരോപണവുമായി രംഗത്ത് വന്നത്.
റിപ്പോർട്ടിൽ സർക്കാർ നടപടി എടുക്കാൻ വൈകിയതിൽ ഹൈക്കോടതിയിൽ നിന്നും വിമർശനം ഉണ്ടായിട്ടുണ്ട്. റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണം. കേസുടുക്കന്നതടക്കമുള്ള നടപടികളിലേക്ക് പോകാനും കോടതി നിർദ്ദേശമുണ്ട്. മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്.