സൗത്ത് ഇന്ത്യയിലെ തന്നെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻ‌താര. മലയാള സിനിമയിലൂടെ കടന്ന് വന്ന് പിന്നീട് തമിഴ് സിനിമ ഇൻഡസ്ട്രിയിൽ സജീവമായ നടിയാണ് നയൻ‌താര. ഇതിനോടകം തന്നെ ഒരുപാട് പ്രേമുഖ താരങ്ങളുടെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു. ഇപ്പോൾ ഇതാ തന്റെ ഏറ്റവും പുതിയ സിനിമയായ ‘നേസിപ്പായ’ എന്ന ചിത്രത്തിന്റെ ലോഞ്ചിങ് പരിപാടിയിൽ തിളങ്ങിയിരിക്കുകയാണ്.

സാധാരണ തന്റെ സിനിമയുടെ പ്രൊമോഷനിൽ ഉണ്ടാവാത്ത നയൻ‌താര ഏറ്റവും പുതിയ സിനിമയുടെ ലോഞ്ചിങ് പരിപാടിയിൽ എത്തിയതോടെ ആരാധകർ ഞെട്ടിയിരുന്നു. സിനിമയുടെ സംവിധായകനായ വിഷ്ണുവർധനുവേണ്ടിയാണ് താൻ ഈ പരിപാടിയിൽ പങ്കെടുത്തതെന്ന് പിന്നീട് താരം തുറന്നു പറഞ്ഞിരുന്നു.
“സാധാരണയായി ഞാൻ സിനിമ പരിപാടികളിൽ പങ്കെടുക്കാറില്ല. എന്നാൽ സംവിധായകൻ വിഷ്ണുവർധനെയും അനു വർധനെയും കഴിഞ്ഞ പത്ത് പതിനഞ്ച് വർഷമായി അറിയാം. ഇതൊരു കുടുബം പോലെയാണ് , അതിനാൽ വരാതിരിക്കാൻ കഴിയില്ല” എന്നായിരുന്നു നയൻതാര മറുപടി പറഞ്ഞത്.

വിഷ്ണുവർധൻ സംവിധാനം ചെയ്ത അജിത്ത് നായകനായി എത്തിയ ബില്ല, ആരംഭം തുടങ്ങിയ ചലച്ചിത്രങ്ങളിൽ നായികയായി എത്തിയത് നയൻതാരയായിരുന്നു. ഓരോ സിനിമകളും വളരെ മികച്ച രീതിയിലാണ് തീയേറ്ററുകളിൽ ഹിറ്റായി മാറിയത്. ഏകദേശം ഒമ്പത് വർഷത്തിനു ശേഷം വിഷ്ണുവർധൻ സംവിധാനം ചെയ്യുന്ന സിനിമയാണ് നേസിപ്പായ.

ആകാശ് മുരളിയും, അദിതി ശങ്കറുമാണ് ചലച്ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. നടൻ അഥർവയുടെ സഹോദരനാണ് ആകാശ് മുരളി. ഈ സിനിമ തീയേറ്ററുകളിൽ പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത് അഡ്വഞ്ചര്‍ ലവ്സ്റ്റോറിയിലായിരിക്കും എന്നാണ് ലഭിക്കുത് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. ഈ സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്.