മലയാളികളുടെ പ്രിയ താരമായ നവ്യ നായരുടെ ആരാധകർക്ക് എന്നും തന്റെ വിശേഷങ്ങൾ ഏറെ ആകാംഷയാണ്. താരത്തിന്റെ എല്ലാ വിശേഷങ്ങളും നടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്. തന്റെ വീട്ടിലേക്ക് പുതിയ അതിഥിയായി എത്തിയത് ബിഎംഡബ്ല്യു എക്സ് 7 ആണ്.

navyanair143 20240704 00017941002179175912359

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ വാഹനമാണ് താരം സ്വന്തമാക്കിയത്. ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് നവ്യ നായർ തന്റെ ഡ്രീം കാർ സ്വന്തമാക്കിയത്. എന്റെ വീട്ടിലേക്ക് പുതിയ ഒരാളെ സ്വാഗതം ചെയ്യുന്ന ഒരു പ്രേത്യേക നിമിഷം എന്ന നിലയിൽ ഞങ്ങളോടപ്പം ചേരു- ഈയൊരു യാത്ര അവിശ്വസനീയമായിരുന്നു. നിങ്ങളുമായി ഇത് പങ്കിടാൻ പറ്റില്ല, എന്നായിരുന്നു നവ്യ നായർ കുറിച്ചത്.

navyanair143 20240704 00029012704022662735849
navyanair143 20240704 00044817016640891712144

ഏകദേശം ഒന്നര കോടി രൂപയാണ് ഈയൊരു വാഹനത്തിന്റെ ഷോറൂം വില. ഒരു മിനി കൺട്രിമാനും നവ്യയ്ക്ക് ഉണ്ട്. തന്റെ മികച്ച അഭിനയ പ്രകടനം കൊണ്ട് ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നവ്യ നായർ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായർ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ നവ്യ നായർ അഭിനയ ജീവിതത്തിലും സിനിമ മേഖലയിലും അതീവ സജീവമാണ്.

navyanair143 20240704 00091007676376818425143

ഏകദേശം പത്ത് വർഷത്തോളമാണ് വിവാഹത്തിനു ശേഷം താരം ഇടവേള എടുത്തത്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിൽ താരം അതീവ സജീവമാണ് . ഒട്ടേറെ ആരാധകരാണ് നവ്യ നായർക്ക് ഇപ്പോൾ ഉള്ളത്. നവ്യ നായരുടെ നൃത്ത വീഡിയോകൾ എല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്.