തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് നിറസാന്നിധ്യമായിരുന്ന നടിയായിരുന്നു അമല. മലയാളികള്‍ക്കും അത്രത്തോളം പ്രിയപ്പെട്ടവളായിരുന്ന നടി തെലുങ്കിലെ സൂപ്പര്‍താരം നാഗര്‍ജുനയെയാണ് വിവാഹം കഴിച്ചത്. മുപ്പത് വര്‍ഷത്തോളമായിട്ട് സന്തോഷത്തോടെ ജീവിക്കുന്ന ഇവർക്ക് മക്കളെ സംബന്ധിച്ചും അല്ലാതെയുമായ നിരവധി വിവാദങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. ദമ്പതിമാരെന്ന നിലയില്‍ നാഗര്‍ജുനയും അമലയും പെര്‍ഫെക്ടാണെങ്കിലും വിവാഹത്തിന് മുന്‍പ് നടന്‍ ചില നിബന്ധനകള്‍ അമലയ്ക്ക് നല്‍കിയിരുന്നെന്നും വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും നടി ഇന്നും അത് പാലിച്ച് പോരുന്നുണ്ടന്നാണ് കഥകൾ.
1986 ല്‍ ടി രാജേന്ദര്‍ സംവിധാനം ചെയ്ത ‘മൈഥിലി എന്ന കാതലി’ എന്ന ചിത്രത്തിലൂടെയായിരുന്നു അമല നായികയായി ആദ്യമായി അഭിനയിക്കന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയിരുന്ന നടിക്ക് നിരവധി സിനിമകളില്‍ നായികയാവുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു.
മലയാളത്തില്‍ സുരേഷ് ഗോപിയ്ക്കും തമിഴില്‍ രജനികാന്ത്, കമല്‍ഹാസന്‍, പ്രഭു, മോഹന്‍ തുടങ്ങി നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് 80കളിലെ സ്വപ്ന സുന്ദരിയായി മാറിയ അമല തെലുങ്കിലും കന്നഡയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. നാഗാര്‍ജുന നായകനായ തെലുങ്ക് സിനിമയിലൂടെ അമലയും നാഗര്‍ജുനയും സുഹൃത്തുക്കളാകുകയായിരുന്നു. തുടര്‍ന്നുള്ള ചിത്രങ്ങളിലും നാഗാര്‍ജുനയ്ക്കൊപ്പം അമല അഭിനയിച്ചിരുന്നു.അവരുടെ സൗഹൃദം വളരുകയും, അതിനിടക്ക് അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് നാഗാര്‍ജുന ആദ്യ ഭാര്യ ലക്ഷ്മിയുമായി വിവാഹമോചിതനാവുന്നത്. ഈ വേര്‍പിരിയല്‍ അമലയും നാഗാര്‍ജുനയും തമ്മില്‍ അടുപ്പമുണ്ടാകുകയും ലക്ഷ്മിയുമായി വേര്‍പിരിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അമലയുമായി പ്രണയത്തിലാവുകയും രണ്ടാമതും വിവാഹം കഴിക്കുകയും ചെയ്യുകയിരുന്നു.
വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന അമല ഭര്‍ത്താവിന്റെ നിര്‍മ്മാണ കമ്പനികളുടെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഷൂട്ടിംഗ് സ്‌പോട്ടുകളുടെയും നടത്തിപ്പുകള്‍ മാത്രമായിരുന്നു നോക്കയായിരുന്നു. വാഹത്തിന് മുമ്പ് നാഗാര്‍ജുന അമലയ്ക്ക് മുന്നില്‍ ഒരു നിബന്ധന വെച്ചിരുന്നെന്നും അതിന് ശേഷമാണ് ഇവര്‍ വിവാഹം കഴിച്ചതെന്നുമാണ് അമലയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ നടി കുട്ടി പത്മിനി പറഞ്ഞത്.
‘നാഗാര്‍ജുനയ്ക്ക് സ്ത്രീകള്‍ മെലിഞ്ഞിരിക്കുന്നതാണ് ഇഷ്ടം . തന്റെ ഭാര്യ അങ്ങനെയാവണമെന്നാണ് നടന്‍ ആഗ്രഹിച്ചത്. തടി കൂടുലായില്ലെന്നും ഇപ്പോഴുള്ള ശരീരം അതുപോലെ നിലനിര്‍ത്തണമെന്നുമാണ് അദ്ദേഹം വിവാഹത്തിന് മുന്‍പ് അമലയോട് പറഞ്ഞത്. അങ്ങനെ ചെയ്തില്ലെങ്കില്‍ തങ്ങളുടെ ബന്ധം വിവാഹമോചനത്തില്‍ പോലും അവസാനിച്ചേക്കാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഭയപ്പെട്ട അമല ഇപ്പോഴും ആ വാക്ക് തുടരുകയാണ്. വിവാഹം കഴിഞ്ഞ് 30 വര്‍ഷത്തോളമായിട്ടും ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും അമല തന്റെ ഭാരം നിലനിര്‍ത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
നാഗര്‍ജുന അമല ദമ്പതികൾക്ക് അഖില്‍ എന്നൊരു മകനുമുണ്ട്. കൂടാതെ നാഗാര്‍ജുനയുടെ ആദ്യ ഭാര്യയിലുള്ള മകന്‍ നാഗ ചൈതന്യയെയും അമല സ്വന്തം മകനെ പോലെയാണ് നോക്കുന്നത് . നാഗാര്‍ജുനയുടെ രണ്ട് മക്കളും ഇപ്പോള്‍ തെലുങ്കിലെ യുവ നടന്മാരായി വളര്‍ന്നിട്ടുണ്ട് . എന്നാൽ തമിഴ് ആരാധകര്‍ക്കിടയില്‍ ഏറ്റവും അറിയപ്പെടുന്നത് നാഗ ചൈതന്യയാണ്.