മലയാളി പ്രേക്ഷകർക്കും മോളിവുഡ് ഇൻഡസ്ടറിയുടെ പ്രിയ താരങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും, പൃഥ്വിരാജ് സുകുമാരനും. ഇരുവരും 2010ൽ റിലീസ് ചെയ്ത പോക്കിരി രാജ എന്ന സിനിമയിൽ പ്രേത്യേക്ഷപ്പെട്ടിരുന്നു. വലിയ സ്വീകാര്യതയാണ് ആ കാലത്തും ഇന്നും പോക്കിരി രാജ സിനിമയ്ക്ക് ലഭിച്ചോണ്ടിരിക്കുന്നത്. ഈയൊരു സിനിമയ്ക്ക് ശേഷം പതിനാല് വർഷങ്ങളായി ഇരുവരും ഒന്നിക്കുന്നു എന്ന സൂചനകൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും.

മമ്മൂട്ടിയും, പൃഥ്വിരാജ് ഇനി ഒന്നിക്കുകയാണെങ്കിൽ അത് ആക്ഷൻ ത്രില്ലെർ സിനിമയായിരിക്കുമെന്നും കൂടാതെ നവാഗത സംവിധായകനായ ജിതിൻ കെ ജോൺസൻ ആയിരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപോർട്ടുകൾ. എന്നാൽ മുരളി ഗോപിയുടെ തിരക്കഥയിൽ താൻ സിനിമയ്ക്ക് വേണ്ടി സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു വെന്ന് ഒരു അഭിമുഖത്തിനിടെ പൃഥ്വിരാജ് തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ അതിനെ കുറിച്ചു സംസാരിക്കുകയാണ് മുരളി ഗോപി.

adobe express 20240702 1001060 1859856649305773573

മമ്മൂട്ടിയ്ക്ക് വേണ്ടി അങ്ങനെയൊരു സിനിമ ചെയ്യാൻ പ്ലാൻ ഉണ്ട്. എന്നാൽ ഇത് എപ്പോൾ സംഭവിക്കുമെന്ന് യാതൊരു അറിവുമില്ല എന്നാണ് മുരളി ഗോപി പറയുന്നത്. ഒന്നിലൂക്കേർസ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇങ്ങനെയൊരു സിനിമ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനു മുരളി ഗോപി മറുപടി പറഞ്ഞത്. എമ്പുരാൻ പോലെ മമ്മൂട്ടിയ്ക്ക് വേണ്ടി ഒരു സിനിമ ചെയ്യണമെന്നും അതിന്റെ പറ്റി ഞങ്ങൾ സംസാരിക്കുന്നുണ്ടെന്നും മുരളി ഗോപി വെക്തമാക്കി.

മുരളി ഗോപി പറഞ്ഞത് ഇങ്ങനെ ” മമ്മൂട്ടിയ്ക്ക് വേണ്ടി ഒരു സിനിമ ചെയ്യാൻ പ്ലാനുണ്ട്. എന്നാൽ അത് എപ്പോൾ നടക്കുമെന്ന് അറിയില്ല. അതിനിടയിൽ ഒരുപാട് പ്രൊജെക്ടുകൾ വരുന്നുണ്ട്. അതുകൊണ്ട് തന്നെ അങ്ങനെയൊരു സിനിമ എപ്പോൾ യുണ്ടാവുമെന്ന് ഐഡിയയില്ല. അദ്ദേഹവുമായി എമ്പുരാൻ പോലെയൊരു സിനിമ ഞങ്ങളുടെ ആഗ്രഹമാണ്. അതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. രാജുവിന്റെ അവന്റേതായ പ്രൊജെക്ടുകൾ ഉണ്ട്. എനിക്ക് എന്റെതായ തിരക്ക് വേറെയും. അതിന്റെ ഇടയിൽ ഈയൊരു സിനിമയുടെ കാര്യം പറയാൻ ആയിട്ടില്ല”.