ഒരുപാട് വർഷങ്ങൾക് ശേഷം നായകൻ നായികയായി വീണ്ടും എത്തുന്നു മോഹൻലാലും, ശോഭനയും

മോഹൻലാൽ ശോഭന നായകൻ നായികയായി ഒരുപാട് സിനിമകൾ മലയാളി പ്രേഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ ഏറെ നാളത്തെ കാത്തിരിപ്പിനോടുവിൽ മോഹൻലാൽ, ശോഭന നായകൻ നായികയായി വീണ്ടും പ്രേഷകരുടെ മുന്നിലേക്ക് എത്താൻ പോകുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തന്റെ 360-മത്തെ സിനിമയിലൂടെ ഇരുവരും ഒന്നിക്കുന്നത്. ഇരുപത് വർഷങ്ങൾക്ക് മുമ്പ് മാമ്പഴക്കാലം എന്ന ചലച്ചിത്രത്തിലാണ് ഇരുവരും ഏറ്റവും അവസാനമായി നായകൻ നായികയായി എത്തിയിരുന്നത്.

അമൽ നീരദ് ഒരുക്കിയ സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ ഇവർ ഒന്നിച്ചെത്തിയത്. L360 എന്ന ലേബലിൽ വരുന്ന തരുൺ മൂർത്തി സിനിമയുടെ ഷൂട്ടിങ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്താൻ സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത്. ഇത്തവണ മോഹൻലാൽ എത്തുന്നത് ടാക്സി ഡ്രൈവറുടെ വേഷത്തിലാണ്.

ഷൺമുഖമെന്നാണ് മോഹൻലാൽ ഈ സിനിമയിൽ കൈകാര്യം ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ഈ സിനിമയിൽ മോഹൻലാലിന്റെ ഭാര്യയായിട്ടാൻ ശോഭന എത്തുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഔദ്യോഗികമായ റിപ്പോർട്ടുകൾ വന്നിട്ടില്ലെങ്കിലും ആരാധകർ പുതിയ സിനിമയുടെ റിപ്പോർട്ടുകൾ വരാൻ കാത്തിരിക്കുകയാണ്. ഫർഹാൻ ഫാസിൽ, ബിനു പപ്പു, മണിയൻപിള്ള തുടങ്ങിയ താരങ്ങൾ മറ്റ് പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഒരുപാട് നാളുകൾക്ക് ശേഷം ഒരു നാട്ടിൻപുറത്തെ കഥാപാത്രമായിട്ട് മോഹൻലാലിനെ കാണാൻ സാധിക്കുമെന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. സിനിമയുടെ പൂജയുടെയും, ആദ്യ ക്ലാപ്പിംഗ് ചിത്രങ്ങളും മോഹൻലാൽ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ ടൈറ്റിൽ എന്തായിരിക്കുമെന്നാണ് മലയാളം സിനിമ പ്രേമികളുടെ സംശയം. തരുൺ മൂർത്തിയുടെ ഇതിനു മുമ്പ് ഇറങ്ങിയ സിനിമകളും മലയാളി പ്രേഷകർ ഏറ്റെടുത്തിരുന്നു.

Scroll to Top