മലയാള സിനിമയുടെ ജനപ്രിയ നായകനാണ് നടൻ ദിലീപ്. നിർമ്മാതാവായും, അഭിനയതേവായും താരം ദിലീപ് സിനിമ മേഖലയിൽ അതിസജീവമാണ്. നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിനു ഒട്ടേറെ ആരാധകരാണ് ഉള്ളത്. ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ മകളായ മീനാക്ഷി ദിലീപിന്റെ മനോഹാരമായ നൃത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചുരുങ്ങിയ സമയം കൊണ്ട് മീനാക്ഷിയുടെ വീഡിയോ സോഷ്യൽ മീഡിയഏറ്റെടുക്കുകയായിരുന്നു.

മീനാക്ഷി ദിലീപ്

ഷാരുഖ് ഖാൻ തകർത്ത് അഭിനയിച്ച ചെന്നൈ എക്സ്പ്രസ്സ് സിനിമയിലെ ‘തിത്ലി’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനാണ് ചുവടുകൾ വെച്ചത്. മീനാക്ഷിയുടെ അസാമാന്യമായ മെയ്വഴക്കം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളി പ്രേക്ഷകരും ആരാധകരും. ചെന്നൈ എക്സ്പ്രസ്സ് സിനിമയ്ക്ക് വേണ്ടി ഗോപി സുന്ദറും, ചിന്മയി ശ്രീപദയും ചേർന്ന് ആലപിച്ച ഗാനമാണ് തിത്ലി. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് വിശാൽ, ശേഖർ എന്നിവരാണ് ഈണം ഒരുക്കിയത്. ഒരുപാട് ആരാധകരാണ് ഈ ഗാനത്തിനുള്ളത്.

ഗാനത്തിന്റെ കൂടെ നൃത്ത വീഡിയോ പങ്കുവെച്ച മീനാക്ഷിയുടെ വീഡിയോ പുറം ലോകത്തേക്ക് വന്നതോടെ നിരവധി പേരാണ് പ്രെശംസ അറിയിച്ച് രംഗത്തെത്തിരിക്കുന്നത്. ചുവപ്പ് നിറത്തിൽ ഉള്ള സാധാരണ കലംകയറി കൂർത്തയണിഞ്ഞാണ് മീനാക്ഷി ദിലീപ് ക്യാമറകളുടെ മുന്നിൽ പ്രേത്യേക്ഷപ്പെട്ടത്. ഇതിനു മുമ്പും മീനാക്ഷി പങ്കുവെച്ച നൃത്ത വീഡിയോകൾ ആരാധകരുടെ മനം കവർന്നിട്ടുണ്ട് എന്നതാണ് മറ്റൊരു സത്യം.

പ്രേമം പോലെയുള്ള ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ അൽഫോൻസ് പുത്രന്റെ പങ്കാളിയായ അലീനയുടെ കൂടെ മനോഹരമായ ചുവടുകൾ വെച്ച് മീനാക്ഷി എത്തിയിരുന്നു. ആ വീഡിയോയും വൈറലായി മാറിയിരുന്നു. തന്റെ കുട്ടിക്കാല കൂട്ടുകാരിയും, നാദിർഷയുടെ മകളുമായ ആയിഷയുടെ വിവാഹം സൽക്കാരത്തിന് നടി നമിത പ്രമോദിനൊപ്പം മീനാക്ഷി വേദിയിൽ നൃത്തം ചെയ്ത ഏറെ ജനശ്രെദ്ധ നേടിയിരുന്നു.