മലയാളി പ്രേഷകരുടെ പ്രിയ കലാക്കാരനായിരുന്നു ഈ ലോകത്തിൽ നിന്നും വിട്ടുപോയ നടൻ കൊല്ലം സുധി. ഇപ്പോൾ ഇതാ കൊല്ലം സുധിയുടെ ഭാര്യയായ രേണുവിന്റെ ആഗ്രഹ പ്രകാരം സുധിയുടെ മണം പെർഫ്യൂം ആക്കി വാങ്ങി അവതാരികയായ ലക്ഷ്മി നക്ഷത്ര. രേണുവിന്റെ മനസ്സിൽ ഒരുപാട് നാളുകളായി കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു സുധിയുടെ സുഹൃത്തും, അവതാരികയുമായ ലക്ഷ്മി നക്ഷത്ര സാധിച്ചു കൊടുത്തത്. അപകട സമയത്ത് സുധി ധരിച്ചിരുത് വസ്ത്രം രേണു സൂക്ഷിച്ചു വെച്ചിരുന്നു.

പെർഫ്യൂം ഉണ്ടാക്കുന്ന കാഴ്ചകൾ എല്ലാം ലഷ്മി നക്ഷത്ര തന്റെ യൂട്യൂബ് ചാനൽ വഴി പങ്കുവെച്ചിട്ടുണ്ട്. മരിച്ചവരുടെ മണം അവരുടെ വസ്ത്രത്തിലുണ്ടാവുമെന്ന് മനസ്സിലാക്കി അത് പെർഫ്യൂം ആക്കി മാറ്റുന്ന ടീം ഉണ്ടെന്നും തന്റെ ഭർത്താവിന്റെ മണം തന്റെ ജീവിത കാലം മുഴുവൻ കൂടെ ഉണ്ടാകണമെന്ന ആഗ്രഹം ലക്ഷ്മിയോട് ചോദിച്ചത്. തുടർന്ന് ദുബായ് മലയാളിയായ് യൂസഫാണ് ഈ മണം പെർഫ്യൂം ആക്കി മാറ്റിയത്. സുധി ചേട്ടന്റെ മണം അതുപോലെ ഉണ്ടെന്നാണ് ലക്ഷ്മി പറയുന്നത്.

ഇങ്ങനെയൊരു ആവശ്യം രേണു പറഞ്ഞപ്പോൾ പലരും പറഞ്ഞ ഒരു പേരാണ് യൂസഫ്. എന്തിന് ഈ വീഡിയോ ആക്കി നാട്ടുക്കാരെ കാണിക്കണം, ഇതൊക്കെ ചെയ്ത രഹസ്യമായി രേണുവിനെ കാണിച്ചാൽ പോരെ തുടങ്ങിയ ചോദ്യം ചോദിക്കുന്നവരോട് ലക്ഷമിയ്ക്ക് പറയാൻ ഉള്ളത് നിങ്ങൾ പറയുന്ന ആളുടെ അടുത്ത് ഞാൻ എത്തി എന്ന് പറയാൻ കൂടിയാണ് ഈയൊരു വീഡിയോ. അതുമാത്രമല്ല ഇതുപോലെ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു പ്രചോദനം ആയിക്കോട്ടെ എന്നാണ് ലക്ഷ്മി പറയുന്നത്.

തൊട്ട് പിന്നാലെ ലക്ഷ്മി നക്ഷത്രയ്ക്ക് നന്ദി പറഞ്ഞ് രേണുവും എത്തി. “ചിന്നു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരുപാട് നന്ദി. സുധി ചേട്ടന്റെ മണം പെർഫ്യൂം ആക്കി ഉണ്ടാക്കിയതിന് യൂസഫിക്കയ്ക്ക് നന്ദി” എന്നായിരുന്നു രേണു പറഞ്ഞത്. എന്നാൽ അതേസമയം ലക്ഷമിയുടെ വീഡിയോയുടെ പിന്നാലെ നിരവധി പേർ
വിമർശനവുമായി എത്തിയിരുന്നു. എന്നാൽ അത്തരം വിമർശനങ്ങൾ ലഷ്മി നക്ഷത്ര വളരെ മനോഹരമായിട്ടാണ് കൈകാര്യം ചെയ്‌തത്.