മലയാള നടൻ മോഹൻലാലിന്റെ മരുമകളാകാൻ ആഗ്രഹം അറിയിച്ച് നടി ഗായത്രി സുരേഷ്. സ്വകാര്യ ചാനലിൽ അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഗായത്രിയുടെ പ്രതികരണം. നേരത്തെ തന്നെ താരം പ്രണവ് മോഹൻലാലിന്റെ ഭാര്യയാകാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും ട്രോളുകൾക്കും കാരണമായിരുന്നു. “മോഹൻലാലിന്റെ കുടുംബാന്തരീക്ഷം വലിയ ഇഷ്ടമാണെന്നും,അതുപോലൊരു കുടുംബമാണ് താൻ ആഗ്രഹിക്കുന്നത തന്നാണ് നടിയുടെ പ്രതികരണം.
കല്യാണത്തെക്കുറിച്ച് ഇപ്പോൾ ചിന്തിയ്ക്കുന്നില്ല. വീട്ടിൽ നിന്നും കല്യാണത്തെക്കുറിച്ച് ചോദിക്കാറുണ്ട്. തന്റെ സങ്കൽപ്പത്തിലുള്ള ആളെ കാണുന്നതുവരെ താൻ കാത്തിരിക്കും. പ്രണയിച്ച് വിവാഹം കഴിക്കാനാണ് ഇഷ്ടം, തന്നെ സഹിക്കാൻ എല്ലാവരെ കൊണ്ടും കഴിഞ്ഞെന്ന് വരില്ല. ഞാനൊരു ടെററർ ക്യാരക്ടർ ആണെന്നും ഗായത്രി കൂട്ടി ചേർത്തു.