‘എല്ലാം ഗബ്രിയുടെ തീരുമാനം. ഈ റിലേഷൻഷിപ് ഇനി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല!

Posted by

ബി​ഗ് ബോസിന്റെ ഇത്തവണത്തെ സീസൺ ആറിലെ ഏറ്റവും വൈറലായ ഒരു ജോഡി ആയിരുന്നു ജാസ്മിൻ ജാഫറും ​ഗബ്രി ജോസും. ഹൗസിനുള്ളിലുള്ള ഇരുവരുടെയും അടുപ്പവും സ്നേഹവും കണ്ട് രണ്ടുപേരും പ്രണയത്തിലാണെന്നാണ് പ്രേക്ഷകർ കരുതിയത്. മാത്രമല്ല ജാസ്മിന് ഗബ്രിയോടുള്ള തന്റെ പ്രണയം ​ഹൗസിൽ വെച്ച് സമ്മതിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു . മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷമാണ് ജാസ്മിൻ ബി​ഗ് ബോസ് ഷോയിൽ പങ്കെടുക്കാനായി വന്നിരുന്നത്. അതുകൊണ്ട് തന്നെ ​ഗബ്രിയോട് അടുത്തത് ജാസ്മിനെ വലിയ രീതിയിൽ ബാധിച്ചിരുന്നു. തിരിച്ചും അങ്ങനെ തന്നെ സംഭവിക്കുകയായിരുന്നു .
മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയശേഷവും ജാസ്മിനും ​ഗബ്രിയും ഇരുവരുടെയും സൗഹൃദം അതുപോലെ തന്നെ തുടർന്നു പോന്നിരുന്നു. ഇരുവരും ഒരുമിച്ചാണ് വ്ലോ​ഗുകൾ ചെയ്യുന്നതും യാത്രകൾ നടത്തുന്നതുമെല്ലാം. അടുത്തിടെ ഇരുവരും അഹമ്മദാബാദിലേക്കും മേഘാലയയിലേക്കും എല്ലാം നടത്തിയ യാത്രകളുടെ വീഡിയോയും വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ഷോ കഴിഞ്ഞ് അഞ്ച് മാസം പിന്നിടുമ്പോൾ ഞങ്ങൾ തമ്മിലുള്ളത് ഏത് തരം ബോണ്ടിങ്ങാണെന്ന് ഇരുവരും വെളിപ്പെടുത്തിയിരിക്കുകയാണ്. തങ്ങൾക്കിടയിലുള്ളത് സൗഹൃദം മാത്രമാണെന്നാണ് ഇരുവരും പറയുന്നത്.

അത്രത്തോളം ആഴമുള്ളതും ഡീപ്പായതുമായ ഫ്രണ്ട്ഷിപ്പാണ് തങ്ങളുടേതെന്നാണ് ഇരുവരും ഒരുമിച്ച് ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടുക്കൊണ്ട് പറഞ്ഞത്. ഞങ്ങൾ രണ്ടുപേരും രണ്ട് ബാഗ്രൗണ്ടിൽ നിന്നും വന്നവരാണ്. ഞങ്ങളുടേത് രണ്ട് മതമാണ്. പക്ഷെ ഇതൊന്നും കൊണ്ടല്ല ഈ തീരുമാനത്തിലേക്ക് ഞങ്ങൾ എത്തുന്നത്. ഞങ്ങൾ തമ്മിൽ ആദ്യം മുതലുള്ള ഒരു ബോണ്ട്‌ ഉണ്ട്. റിലേഷൻഷിപ്പിലേക്ക് ആ ഫ്രൻഷിപ് കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ല. പ്രണയം ഞങ്ങൾക്ക് രണ്ടുപേർക്കും പോസ്സിബിൾ അല്ല എന്നാണ് ഇരുവരും പറഞ്ഞത്.