ഇത്തരം സീനൊക്കെ മമ്മൂക്ക ഇരുപത് വർഷം മുമ്പേ വിട്ടതാണ് ; അഭിമുഖത്തിനിടയിൽ ഫഹദ് തുറന്നു പറഞ്ഞു..

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത് ഇന്നും വിജയകരമായി തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമയാണ് ആവേശം. ഇപ്പോൾ ഇതാ ആവേശത്തിന്റെ ഫഹദ് ഫാസിൽ കൈകാര്യം ചെയ്ത രംഗയെന്ന കഥാപാത്രത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ്. രംഗ എന്ന കഥാപാത്രം ലൗഡ് ആണെന്നും എന്നാൽ അതേസമയം അയാൾക്കുള്ളിൽ സ്നേഹവും ആശങ്കയുമുണ്ടെന്നു ഫഹദ് പറയുന്നു. വെല്ലുവിളി നിറഞ്ഞ ഇത്തരം കഥാപാത്രങ്ങൾ ആദ്യമായി ചെയ്യുന്നതെന്ന് താൻ അല്ലെന്ന് പറയുന്നു.

image 3

ആവേശം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു ഫഹദ് ഫാസിൽ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചത്. ഒരുപാട് വർഷങ്ങൾക്ക് മുമ്പ് മമ്മൂക്ക ഇത്തരം കഥാപാത്രം രാജമാണിക്യം സിനിമയിലൂടെ ചെയ്തിട്ടുണ്ടെന്ന് ഫഹദ് ചൂണ്ടി കാണിച്ചു. സിനിമയിൽ രംഗ എന്ന കഥാപാത്രത്തിനു നൽകിയ വിവരങ്ങൾ കൂടുതലായി അടുത്തറിയുമ്പോൾ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കും. രംഗ എന്ന മനുഷ്യൻ ഒരേസമയം ലൗഡാണ്.

image 4

എന്നാൽ അതേസമയം അയാളിൽ സ്നേഹവും ആശങ്കയുമുണ്ട്. പല കാര്യങ്ങളിൽ അയാളിൽ കാണാൻ സാധിക്കും. ഇതെല്ലാം ചേർന്ന ഒരു കഥാപാത്രമാണ് രംഗ എന്ന മനുഷ്യനിൽ കാണാൻ സാധിക്കുന്നത്. ഒരൽപ്പം വെല്ലുവിളി നിറഞ്ഞതയായിരുന്നു ഈയൊരു സിനിമ. എന്നാൽ ഇത്തരം കഥാപാത്രങ്ങൾ ഞാൻ ചെയ്യുന്നതിന് മുമ്പ് മമ്മൂക്ക ചെയ്തിട്ടുണ്ട്. രാജമാണിക്യം എന്ന സിനിമയിലൂടെ മമ്മൂക്ക ഇത്തരം കഥാപാത്രങ്ങൾ സുഖകരമായി കൈകാര്യം ചെയ്തിട്ടുണ്ട്.

image 5

അതേസമയം രജനികാന്തിന്റെ വിശേഷവും താരം പറയുന്നുണ്ട്. രജനി സാറിനെ നേരിൽ കണ്ടപ്പോൾ എന്റെ ഏതെങ്കിലും സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. എനിക്ക് നിങ്ങളെ അറിയാം, അതിനായി നിങ്ങളുടെ സിനിമ കാണേണ്ട ആവശ്യമില്ലെന്നായിരുന്നു രജനി സാറിന്റെ മറുപടി എന്ന് അഭിമുഖത്തിനിടയിൽ താരം പറഞ്ഞത്.

Scroll to Top