മകന്റെ ക്യാമറയിൽ മോഡലായി തിളങ്ങി നടി നവ്യ നായർ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായർ ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയിരുന്നു. തിരിച്ചു വരവ് നടത്തിയിരുന്ന ചിത്രം മലയാളി പ്രേക്ഷകർ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചത്. ഇപ്പോൾ നവ്യ നായർ സിനിമ മേഖലയിൽ അതിസജീവമാണ്. കഴിഞ്ഞ മാസമാണ് മകൻ സായിക്കൊപ്പം നവ്യ നായർ ബാലിയിൽ അവധി ആഘോഷിക്കാൻ പോയത്.

navya

യാത്രയുടെ ഇടയിലുള്ള ചിത്രങ്ങൾ താരം തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ മകന്റെ ക്യാമറയുടെ മുന്നിൽ മോഡലായി നിൽക്കുന്ന ചിത്രങ്ങളാ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് നവ്യ നായരുടെ ചിത്രങ്ങൾ വൈറലായി മാറിയത്. ഫ്ലോറൽ പ്രിന്റകലുള്ള മിനി സ്കർട്ടും പിങ്ക് നിറത്തിലുള്ള ടോപ്പും ധരിച്ചാണ് നവ്യ നായരെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

navya nair

നവ്യയുടെ ചിത്രം പകർത്തിരിക്കുന്ന ആരാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും ഫോട്ടോയിലുള്ള ഗ്ലാസിൽ മൊബൈലിൽ ചിത്രമെടുക്കുന്ന സായിനെ കാണാൻ കഴിയും. ഇഷ്ടം എന്ന സിനിമയിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നവ്യ നായർ. കുറച്ച് സിനിമകൾക്ക് ശേഷമാണ് നവ്യ നന്ദനം എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചത്. തുടർന്ന് കല്യാണ രാമൻ, ചതുരംഗം, വെള്ളിത്തിര, ഗ്രാമഫോൺ, അമ്മക്കിളികൂട് തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു.

navya nair photos

2010ലാണ് താരം വിവാഹിതയാവുന്നത്. പിന്നീട് സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലാണ് നടി വേഷമിടുന്നത്. ഇതിന്റെ ഇടയിൽ താരത്തിനു കന്നഡ തുടങ്ങിയ അന്യഭാക്ഷ ചലച്ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. ഓരോ സിനിമയിലും താരം കൈകാര്യം ചെയ്യുന്ന വേഷങ്ങൾ അതിഗംഭീരവും മികച്ച പ്രകടനവുമുള്ളതാണ്. അതിനാൽ തന്നെ ഒട്ടേറെ ആരാധകരാണ് താരത്തിനുള്ളത്.

Scroll to Top