അഭിനേതാക്കൾ സിനിമ നിർമിക്കരുതന്നത് സുരേഷ്‌കുമാർ വീട്ടിലെ ഭാര്യയോടും മകളോടും പറഞ്ഞാൽ മതി! വിനായകൻ

Posted by

നിർമാതാവ് സുരേഷ് കുമാറിന്റെ പരാമർഷത്തിന് വിമർശനവുമായി നടൻ വിനായകൻ. അഭിനേതാക്കൾ സിനിമ നിർമിക്കരുത് എന്നത് വീട്ടിലെ ഭാര്യയോടും മകളോടും പറഞ്ഞാൽ മതിയെന്നാണ് സുരേഷ് കുമാറിനോട് വിനായകൻ പറഞ്ഞത്. താൻ സിനിമ നിർമിക്കുകയും ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുമെന്നും വിനായകൻ കൂട്ടിചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു ലയാളത്തിലെ സിനിമ നിർമാതാക്കൾ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് നിർമാതാവ് സുരേഷ് കുമാർ പറഞ്ഞിരുന്നത്. 200 സിനിമകൾ ഇറങ്ങിയതിൽ 24 എണ്ണം മാത്രമാണ് തിയേറ്ററിൽ ഓടിയത്.

176 ഓളം ചിത്രങ്ങൾ ബോക്സോഫീസിൽ പരാജയപ്പെടുകയായിരുന്നു. 650 – 700 കോടിക്കിടയിലാണ് കഴിഞ്ഞ വര്‍ഷം നിര്‍മാതാക്കള്‍ക്ക് സിനിമ രംഗത്ത് സംഭവിച്ച നഷ്ടം. പല നിര്‍മാതാക്കളും നാടുവിട്ടു പോകേണ്ട അവസ്ഥയിലാണ്. ഒരു രീതിയിലും ഒരു നിര്‍മാതാവിന് സിനിമയെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ മലയാള സിനിമയിൽ ഉള്ളത് . ഏറ്റവും വലിയ പ്രശ്‌നം നടീനടന്‍മാരുടെ പ്രതിഫലമാണെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.ആർടിസ്റ്റുകൾ എന്നാണ് പടം നിർമിക്കാൻ തുടങ്ങിയത്. കോവിഡിനു മുമ്പ് ദിലീപും മോഹൻലാലും മാത്രമാണ് ഇവിടെ സിനിമ നിർമിച്ചത്. ബാക്കിയുള്ളവരെല്ലാം കോവിഡിനു ശേഷം ഒ.ടി.ടി പ്രചാരത്തിൽ വന്നതോടെയാണ് പ്രൊഡക്‌ഷൻ തന്നെ തുടങ്ങിയത്. എല്ലാം എനിക്ക് പോരട്ടെയെന്ന വിചാരമാണ് ഇതിന് പിന്നിലെന്നും സുരേഷ് കുമാർ കഴിഞ്ഞ പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് വിനായകന്റെ പ്രതികരണം.