ഇപ്പോൾ ആരും എന്നെ കാസ്റ്റ് ചെയ്യുകയോ, സെൽഫി എടുക്കാനോ വരാറില്ല! പാർവതി തിരുവോത്ത്

Posted by

സൂപ്പര്‍ താരങ്ങളോ, സാങ്കേതികപ്രവര്‍ത്തകരോ ഒന്നും തന്നെ ഇപ്പോൾ എന്നെ കാസ്റ്റ് ചെയ്യാറില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. തന്റെ അവസരങ്ങള്‍ നിഷേധിച്ചതു കൊണ്ട് താന്‍ കൂടുതല്‍ കരുത്തയായി മാറിയിട്ടെ ഉള്ളു. അവസരങ്ങള്‍ നിഷേധിച്ചപ്പോള്‍ സ്വന്തമായി ജോലി കണ്ടെത്താന്‍ ഞാൻ സ്വയംപര്യാപ്തയായി. തന്നെ മനഃപൂര്‍വം ഒഴിവാക്കുന്ന ഗ്രൂപ്പിന്റെ ഒപ്പം സിനിമ ചെയ്യാന്‍ എനിക്കും താല്‍പര്യമില്ല. എന്നിട്ടും തനിക്ക് സിനിമകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല എന്നാണ് നടി പറയുന്നത്.
”ഒന്നിന് പിറകെ ഒന്നായി ഹിറ്റുകള്‍ കൊടുത്തിട്ടും എനിക്ക് വളരെ കുറച്ചു സിനിമകൾ മാത്രമേ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. സെലക്റ്റീവ് ആയി പടം ചെയ്യുന്നത് കൊണ്ടല്ല അത്. ടേക്ക് ഓഫ്, എന്ന് നിന്റെ മൊയ്തീന്‍, ഉയരെ, ചാര്‍ളി തുടങ്ങിയ സിനിമകളൊക്കെ വാണിജ്യപരമായി വളരെ വിജയിച്ച സിനിമയാണ്. അതിന് ശേഷം ഞാന്‍ ചെയ്ത മലയാളം സിനിമകളുടെ എണ്ണം നോക്കിയാല്‍ നിങ്ങള്‍ക്ക് കാര്യം മനസിലാകും. മലയാളത്തില്‍ എനിക്ക് കിട്ടേണ്ട അത്രയും സിനിമകള്‍ കിട്ടിയില്ല എന്നതാണ് സത്യം. എനിക്കൊപ്പം കാസ്റ്റ് ചെയ്യപ്പെടുന്ന താരങ്ങളെ നോക്കിയാൽ മനസ്സിലാകും , ചില ആളുകള്‍ക്കൊപ്പം ഞാന്‍ കാസ്റ്റ് ചെയ്യപ്പെടാറേ ഇല്ല എന്നത്.
”അങ്ങനെ വരുമ്പോൾ അവസരങ്ങള്‍ സ്വാഭാവികമായും നഷ്ടപ്പെടും. പകല്‍ പോലെ വ്യക്തമാണ് ഈ കാര്യങ്ങള്‍. സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല ചില സങ്കേതികപ്രവര്‍ത്തകരും ഇങ്ങനെ ചെയ്യാറുണ്ട്.

അത് ഒരു പക്ഷെ അവരുടെ ക്രിയാത്മക തിരഞ്ഞെടുപ്പ് ആയിരിക്കാം. ഇവിടെ ഞാന്‍ മാത്രമല്ല അഭിനേതാവായിട്ടുള്ളത്,മറ്റു പലരും ആ റോളിന് ഒരു പക്ഷെ അനുയോജ്യരാകാം. ഇപ്പോള്‍ ഇത്തരം കാര്യങ്ങളൊന്നും അങ്ങനെ എന്നെ ബാധിക്കാറില്ല. അവസരങ്ങള്‍ നിഷേധിച്ചാല്‍ ഞാന്‍ നിശബ്ദയാകുമെന്ന് കരുതിയെങ്കില്‍ അവർക്ക് തെറ്റി. അത് എന്നെ കരുത്തയാക്കിമാറ്റുകയാണ് ചെയ്തത്”.ഏഴെട്ട് വര്‍ഷം ഇങ്ങനെ തുടര്‍ന്നപ്പോള്‍ അതില്‍ നിന്നും ഞാന്‍ കുറെ പാഠങ്ങൾ പഠിച്ചു. ഇപ്പോള്‍ അതൊന്നും എന്നെ ബാധിക്കാറില്ല. അതിന് വേണ്ടി ഊര്‍ജം കളയേണ്ട ആവശ്യവുമില്ല. എന്റെ മുഴുവന്‍ ഊര്‍ജവും ഇപ്പോള്‍ ജോലി ചെയ്യുന്ന ഇടം എങ്ങനെ മികച്ചതാക്കാം എന്നതാണ്. എങ്ങനെ മികച്ച ജീവിതം സാധ്യമാക്കാൻ സാധിക്കും, എങ്ങനെ എന്റേതായ വര്‍ക്ക് സൃഷ്ടിക്കാം എന്നതിനാണ് ഞാൻ വിനിയോഗിക്കപ്പെടുന്നത്.