സെക്ഷ്വൽ ഫ്രസ്ട്രേഷൻ കൊണ്ടായിരിക്കാം ആളുകൾ ഇങ്ങനെ ചിന്തിക്കുന്നത്. അതുകൊണ്ട് എനിക്ക് നിരാശയില്ല! ദിവ്യ പ്രഭ

Posted by

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ ചിത്രമായിരുന്നു ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’എന്നത്. കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം നവംബർ 22നായിരുന്നു റിലീസ് . ചിത്രം പുറത്തെത്തിയതിന് പിന്നാലെ ചിത്രത്തിലെ നടി ദിവ്യപ്രഭയുടെ ഇന്‍റിമേറ്റ് രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാവുന്നത്. ട്വിറ്ററിൽ ദിവ്യപ്രഭ എന്ന ടാഗ് ട്രെന്റിംഗ് ആകുകയും,ഫേസ്ബുക്ക് ഗ്രൂപ്പുകളുടെ പൈറസി ലംഘിച്ച് തിയറ്റർ പ്രിന്റുകൾ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ കുറിച്ച് നടി ദിവ്യ പ്രഭ പറയുന്നത് ഇത് താൻ ആദ്യമേ പ്രതീക്ഷിച്ചിരുന്നു എന്നാണ്. കാൻ ഫിലിം ഫെസ്‌റ്റിവലിൽ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ പുരസ്‌കാരം നേടുമെന്ന് വിചാരിച്ചിട്ടില്ലായിരുന്നു പക്ഷെ ഈ കാര്യം സംഭവിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നു എന്നാണ് നടി പറയുന്നത്. ഇന്ത്യ ഒട്ടാകെ റിലീസ് ആയ ചിത്രത്തെ കുറിച്ച് ഒരുപാട് നല്ല അഭിപ്രായങ്ങൾ ഞാൻ കേട്ടുകൊണ്ടിരിക്കുന്നുണ്ട്. ഷൂട്ടിന്റെ തിരക്കിലായിരുന്നത് കാരണം ഇങ്ങനെ ഒരു കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. കാൻസിലേക്ക് എത്തും എന്നത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നാൽ ഈ ഗോസിപ്പ് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചതാണ്. കാരണം ആളുകൾ ഇപ്പോഴും മാറിയിട്ടില്ല. ഇവിടെയുള്ള ആളുകൾക്ക് അഭിനേതാവ്, സിനിമ തുടങ്ങിയ കാര്യങ്ങളിലെ കാഴ്ച്ചപ്പാട് മനസ്സിലാകില്ല പക്ഷെ അതിനുള്ളിലെ ഇന്‍റിമേറ്റ് രംഗങ്ങളാണ് അവർ കൂടുതൽ കൂടുതൽ പ്രധാന്യം നൽകുന്നത്.അതുകൊണ്ട് തന്നെ ഇതൊരു പുതിയ കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല, എല്ലായ്പ്പോഴും ഇവിടെ സംഭവിക്കുന്ന ഒന്നാണിത് . പ്രത്യേകിച്ചും മലയാളികളിൽ നിന്ന്. അതുകൊണ്ട് എനിക്ക് നിരാശയില്ല. ഇത് സിനിമയാണ്,അവർ അഭിനേതാവാണ് എന്ന തരത്തിൽ പ്രേക്ഷകർ ഇനി എപ്പോഴാണ് അവരെ കണ്ടു തുടങ്ങുന്നത് എന്ന കാര്യം ഞാൻ ചിന്തിക്കാറുമുണ്ട്. സെക്ഷ്വൽ ഫ്രസ്ട്രേഷൻ കൊണ്ടായിരിക്കാം ഒരു പക്ഷെ ഇത് സംഭവിക്കുന്നത്.