ഷൂട്ടിംഗ് ലൊക്കേഷനിൽ ആരെങ്കിലും നല്ല ഡ്രെസ് ഇട്ട് വന്നാൽ മമ്മൂട്ടി അത് അഴിപ്പിക്കും. പുള്ളി വന്നാല്‍ പുള്ളിയായിരിക്കണം രാജാവ് എന്നാണ് നിയമം! ഫിറോസ് ഖാന്‍

Posted by

ടെലിവിഷന്‍ അവതാര രംഗത്തെ ആദ്യകാല സൂപ്പർസ്റ്റാറായിരുന്നു ഫിറോസ് ഖാന്‍. ടെലിവിഷൻ രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന താരം തുടക്കത്തില്‍ ശ്രദ്ധേയമായ വേഷമായിരുന്നു ചെയ്തിരുന്നത്. എന്നാൽ പിന്നീട് മികച്ച അവസരങ്ങളളൊന്നും തേടിയെത്തിയിരുന്നില്ല. പിന്നീട് ഒരു ഇടവേളക്ക് ശേഷം ബിഗ് ബോസില്ലൂടെയായിരുന്നു താരം വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടി നായകനായ ഫെയ്സ് ടു ഫെയിസ് എന്ന സിനിമയിക്കൂടെയാണ് താരം ശ്രദ്ധേയമായ ഒരു വേഷം ആദ്യമായി ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായ അനുഭവങ്ങളും,മമ്മൂട്ടിയുടെ സ്വഭാവസവിശേഷതകളെക്കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് ഫിറോസ് ഖാന്‍.

കുട്ടിക്കാലം മുതല്‍ വീട്ടില്‍ നിന്നും നല്ല പ്രോല്‍സാഹനമായിരുന്നു എനിക്ക് ലഭിച്ചത്. ടേപ്പ് റിക്കോർഡറില്‍ പാട്ട് വെച്ച് ഡാന്‍സ് കളിപ്പിക്കുമായിരുന്നു എന്റെ വീട്ടുകാർ.ഓണം പോലുള്ള ആഘോഷങ്ങള്‍ക്കൊക്കെ ക്ലബ്ബുകളിൽ പരിപാടിയുണ്ടാകും. അവിടെയൊക്കെ കൊണ്ടുപോയി എന്നെ ഡാന്‍സ് ചെയ്യിപ്പിക്കുമായിരുന്നു. അതുകൊണ്ട് തന്നെ സ്റ്റേജ് ഫിയറും കാര്യങ്ങളുമൊക്കെ ചെറുപ്പത്തിലേ മാറിയിരുന്നു . പിന്നീട് ധാരാളം ഷോകള്‍ ചെയ്യുകയും മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കുകയും ചെയ്തു.

ആർട്ടിസ്റ്റുകളുടെ വലിയൊരു റിയാലിറ്റി ഷോയായിരുന്നു താരോത്സവം. അതിൽ എന്റെയൊരു സോളോ പെർഫോമന്‍സ് ഉണ്ടായിരുന്നു. അന്ന് ജഡ്ജായിട്ട് വന്നവരില്‍ ഒരാള്‍ വിനു എന്ന് പറയുന്ന ഒരു സംവിധായകനാണ്. എന്റെ അന്നത്തെ പ്രകടനം കണ്ട അദ്ദേഹം അവിടെ ഇരുന്ന് കൊണ്ട് തന്നെ അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എനിക്ക് ഒരു ഗംഭീര വേഷം തരുമെന്ന് പറഞ്ഞു.ആ വാക്ക് അദ്ദേഹം എന്നോട് പാലിച്ചു. എന്നാൽ മറ്റു പലരും ഇത്തരം വാഗ്ദാനങ്ങള്‍ തന്നിരുന്നെങ്കിലും അതൊന്നും പാലിച്ചിരുന്നില്ല .ഫെയ്സ് ടു ഫെയിസ് എന്ന മമ്മൂട്ടി ചിത്രത്തിലെ മെയിന്‍ വില്ലനായി ഞാന്‍ കടന്ന് വരുന്നത് അങ്ങനെയാണ്.

അതുവരെ ഞാൻ ടിവിയില്‍ കണ്ടിട്ടുള്ള ഒരു വ്യക്തിയാണ് മമ്മൂട്ടി. ഷൂട്ടിങിന് പോയപ്പോള്‍ ആദ്യത്തെ ഷോട്ട് എന്ന് പറയുന്നത് കൈ ചൂണ്ടിക്കൊണ്ട് മമ്മൂട്ടിയെ എടാ.. പോടാ എന്നൊക്കെ വിളിക്കുന്നതാണ്. അത് പറയുമ്പോഴേക്കും എനിക്ക് ചില തെറ്റുകള്‍ തുടക്കത്തില്‍ പറ്റിയിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ എന്നെ നോർമൽ ആക്കുകയും ചെയ്തു. മമ്മൂട്ടിയെക്കുറിച്ച് പറയുകയാണെങ്കില്‍ യഥാർത്ഥത്തില്‍ അദ്ദേഹം ഒരു പാവം മനുഷ്യനാണ്.
എന്നാല്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്ത ഒരു കാര്യം മമ്മൂട്ടിയിൽ ഞാൻ കണ്ടു. സെറ്റില്‍ ഒരാള്‍ പുള്ളിയെക്കാള്‍ നല്ല ഷർട്ട് ഇട്ടു വന്നാല്‍ അദ്ദേഹം അത് അഴിപ്പിക്കും. അങ്ങനെയൊക്കെയുള്ള ചില ഈഗോ വർക്കൌട്ടുകൾ അദ്ദേഹത്തിനുണ്ട്. പുള്ളി വന്നാല്‍ പുള്ളിയായിരിക്കണം രാജാവ് എന്നാണ് നിയമം . അതിന് അടിയാളന്മാരായി നില്‍ക്കുന്ന കുറെ ആളുകളുമുണ്ട്. അവർക്ക് വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. നട്ടെല്ല് വളച്ച് നില്‍ക്കുന്ന കുറെ ടീമുണ്ട് അദ്ദേഹത്തിന് . ഒരു പക്ഷെ ഞാനും അങ്ങനെ അദ്ദേഹത്തെ തോഴുത് നിന്നിട്ടുണ്ടങ്കിൽ പുള്ളിയുടെ രണ്ടാമത്തെ പടത്തില്‍ ഞാനും ഉണ്ടാകും. എന്നാല്‍ നമുക്ക് അത് പറ്റില്ല.