വിവാഹം സ്വന്തം ഇഷ്ടപ്രകാരം; എന്നെയും കുഞ്ഞിനെയും അദ്ദേഹം പൊന്ന് പോലെ സ്‌നേഹിക്കുന്നുണ്ട്! നസ്രിയ സുൽത്താൻ

Posted by

ഹിന്ദു യുവാവിനെ വിവാഹം ചെയ്തതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നസ്രിയ സുൽത്താന . താൻ ആരെയും ഉപേക്ഷിച്ച് ഒളിച്ചോടിയതല്ല . സ്‌നേഹിച്ചാണ് വിവാഹം കഴിച്ചത്. എന്നാൽ ഇപ്പോൾ മതത്തിന്റെ പേരിലാണ് തനിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കണം എന്നാണ് നസ്രിയ പറയുന്നത് . സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നസ്രിയുടെ പ്രതികരണം. കുഞ്ഞിനെ ഉപേക്ഷിച്ചിട്ടില്ല. കുഞ്ഞ് തനിക്കൊപ്പം തന്നെയാണ് . കുഞ്ഞിനെ ഉപേക്ഷിച്ച് പോകണമെങ്കിൽ എനിക്ക് നേരത്തെ ആകാമായിരുന്നു. അന്ന് ചെയ്യാത്ത ആ കാര്യം ഞാൻ ഇപ്പോഴും ചെയ്യില്ല. കുഞ്ഞിന് വേണ്ടിയാണ് ഇത്രനാൾ ജീവിച്ചത്. ഇനിയും അങ്ങിനെ തന്നെ ആയിരിക്കും. ദയവായി ഞങ്ങളെ ജീവിക്കാൻ അനുവദിച്ചാൽ മാത്രം മതി. ചിലപ്പോഴെല്ലാം പ്രതികരണം കാണുമ്പോൾ മരിക്കാൻ തോന്നാറുണ്ടെന്നുമാണ് താരം പ്രതികരിച്ചത്.

ഹിന്ദുവിനെ വിവാഹം ചെയ്തതാണ് വലിയ പ്രശ്‌നമായത്. തന്നെ സംബന്ധിച്ച് എല്ലാ മതവും ഒരുപോലെയാണ്. എന്നെയും കുഞ്ഞിനെയും പൂർണ മനസ്സോടെ സ്‌നേഹിക്കുന്നയാളാണ് എന്റെ ഭർത്താവ്. വിവാഹത്തിന് ശേഷം വീഡിയോ കാണാത്തവർ പോലും ഇതിന് താഴെ വന്ന് കമന്റ് രേഖപ്പെടുത്തുന്നുണ്ട് . എന്തിനാണ് അസഭ്യം പറയുന്നത് എന്ന് പോലും എനിക്ക് മനസിലാകുന്നില്ല. ചെറിയ ജോലി ഉണ്ടായിരുന്നത് കൊണ്ട് കുഞ്ഞിനെ നോക്കി. ഇപ്പോൾ ഞങ്ങളെ നോക്കാൻ ഒരാളുണ്ട്. അങ്ങിനെ ഒരാളെ തനിക്ക് ഇപ്പോൾ ആവശ്യമാണെന്നും നസ്രിയ പ്രതികരിച്ചു.