ഞാൻ റീല്‍ ചെയ്താല്‍ എന്തോ കുറ്റമായാണ് പലരും കാണുന്നതെന്ന് അന്തരിച്ച നടനും മിമിക്രിതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു. ‘ഒരു വിധവ അങ്ങനെ നടക്കരുതന്നുമൊക്കെയാണ് കമന്റ്ൽ ആളുകൾ പറയുന്നതന്നാണ് രേണു ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ കാലത്തും ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് എനിക്കറിയില്ല. സതി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍ത്തലാക്കിയതാണ്. പിന്നെ എന്തിനാണ് എന്നെ ഇങ്ങനെ വേട്ടയാടുന്നതെന്ന് എനിക്ക് അറിയില്ല. എനിക്ക് റീല്‍ ചെയ്യാന്‍ പറ്റില്ല. റീല്‍ ചെയ്താല്‍ കുറ്റമാണ്. റീല്‍ ചെയ്താല്‍ രേണു എന്താ ഇങ്ങനെ റീല്‍ ഒക്കെ ചെയ്തിരിക്കുന്നേ എന്ന് പലരും സുഹൃത്തുക്കളെ വിളിച്ച് പറയും. ടിക്ടോക് സമയത്ത് വീഡിയോ ചെയ്യാന്‍ സുധിച്ചേട്ടനാണ് പ്രോത്സാഹിപ്പിച്ചത്. ഞാന്‍ റീല്‍ ചെയ്യുന്നത് തെറ്റാണോ എന്നാണ് ചോദിക്കാനുള്ളത്. ഇത്തരം കമന്റുകള്‍ കാരണം മനസ് മുറിയുന്നത് ആരും കാണുന്നില്ല. അതിനാല്‍ ഇപ്പോള്‍ കമന്റുകള്‍ നോക്കാറില്ല. കുറ്റം പറയുന്ന ആരും നമുക്ക് ഒന്നും തരുന്നില്ല’, രേണു പറഞ്ഞു.
‘സുധിച്ചേട്ടന്റെ മണമുള്ള പെര്‍ഫ്യൂം എന്നത് എന്റെ ആഗ്രഹമായിരുന്നു. ഒരു തീര്‍ഥം പോലെയാണ് ഇപ്പോള്‍ അത് സൂക്ഷിക്കുന്നത്. ഏട്ടന് ഷൂട്ട് എല്ലാം കഴിഞ്ഞ് തിരിച്ച് വിയര്‍ത്ത് വരുമ്പോള്‍ ഉണ്ടാകുന്ന ഒരു മണമുണ്ടല്ലോ. ആ മണമാണ് ഇതിനും. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഇത്ര അപമാനിക്കപ്പെട്ട പെണ്ണ് കേരളത്തില്‍ ഇല്ലെന്ന കമന്റ് ഇതിനിടെ കണ്ടിരുന്നു. അപ്പോള്‍ അത്ര അപമാനിക്കപ്പെട്ട സ്ത്രീയായിരുന്നോ ഞാന്‍ എന്ന് ആലോചിച്ചു. ആലോചിച്ചപ്പോള്‍ അത് ശരിയാണ്’, രേണു പറഞ്ഞു
റീൽ ചെയ്താല്‍ കുറ്റമാണ്.. എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നതെന്ന് അറിയില്ല.. കൊല്ലം സുധിയുടെ ഭാര്യ രേണു
Posted by
–